‘ഷൂട്ടിംഗ് പുരോഗമിക്കുന്നു’, മാസ് ലുക്കില്‍ ‘കൊട്ട മധു’, ‘കാപ്പ’യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കാപ്പയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കടുവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ കാപ്പയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കാപ്പ…

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കാപ്പയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കടുവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇപ്പോള്‍ കാപ്പയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കാപ്പ ഷൂട്ടിംഗ് പുരോഗമിക്കുന്നു’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്. മാസ് ലുക്കിലാണ് താരത്തെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കാപ്പയുടെ ചിത്രീകരണം ജൂലൈ 15 നാണ് ആരംഭിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.