Film News

കീർത്തി സുരേഷിന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യമിതാണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കീർത്തി സുരേഷ്. തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയ താരം കൂടിയാണ് കീർത്തി സുരേഷ്. മലയാളത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിച്ചത് എങ്കിലും തമിഴിൽ ആയിരുന്നു താരത്തിനെ തേടി നിരവധി നല്ല കഥാപാത്രങ്ങൾ ഉണ്ടായിരുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ തമിഴിൽ ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. പഴയകാല നടി മേനകയുടെ മകൾ കൂടിയാണ് കീർത്തി സുരേഷ്. അമ്മയെ പോലെ തന്നെ കഴിവും സൗന്ദര്യവും ആവോളം ലഭിച്ച കീർത്തി തമിഴ് സിനിമയിൽ ഇതിനോടകം തന്റെ ഇരിപ്പിടം ഉറപ്പാക്കി കഴിഞ്ഞു.

നിരവധി ആരാധകരും താരത്തിന് ഇന്ന് ഉണ്ട്. എന്നാൽ ഇപ്പോൾ കീർത്തി സുരേഷിന്റെ വിജയ രഹസ്യം എന്താണെന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കീർത്തി പല പ്രൊജെക്ടുകളും വേണ്ട എന്ന് വെച്ചിട്ടുണ്ട്. വ്യക്തമായ പ്ലാനോടെയാണ് കീർത്തി തന്റെ കരിയർ മുന്നോട്ടു കൊണ്ട് പോയത്. അത് കൊണ്ട് തന്നെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ തന്നെ ആണ് കീർത്തി സുരേഷ് തന്റ സ്ഥാനം തെന്നിന്ത്യൻ സിനിമയിൽ ഉറപ്പിച്ചത്. മറ്റുള്ള നായിക നടിമാർ പോലും സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പല കഥാപാത്രങ്ങളും കീർത്തി വേണ്ടെന്നുവെച്ചിരുന്നു . ഇത് കീർത്തിക്ക് വിമര്ശനങ്ങൾ നേടി കൊടുക്കുകയും ചെയ്തിരുന്നു.

പൊന്നിയിൻ സെൽവനിലെ കഥാപാത്രം വേണ്ടെന്നു വെച്ചിട്ടാണ് കീർത്തി രജനികാന്ത് ചിത്രമായ അണ്ണാത്തയിൽ അഭിനയിച്ചത്. എന്നാൽ ആ തീരുമാനം ശരിയാണെന്ന് പ്രേക്ഷകർക്ക് പിന്നീട് മനസ്സിലായി. ഇപ്പോൾ ചിരഞ്ജീവിയുടെ അനുജത്തിയുടെ വേഷത്തിൽ ആണ് ഏറ്റവും പുതിയ ചിത്രത്തിൽ കീർത്തി അഭിനയിക്കുന്നത്. അതിനും കാരണം ഉണ്ട്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുന്നത് കീർത്തിയുടെ കരിയറിനെ മോശമായി ബാധിക്കുമെന്നു മനസ്സിലാക്കിയത് കൊണ്ടാണ് കീർത്തി ചിരഞ്ജീവിയുടെ അനുജത്തിയുടെ വേഷം തിരഞ്ഞെടുത്തത് എന്നും തെന്നിന്ത്യൻ സിനിമയുടെ മാർക്കറ്റിങ് തന്ത്രം മനസ്സിലാക്കിയത് കീർത്തി മുന്നോട്ട് പോകുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്.

Trending

To Top