‘എന്റെ ജീവിതത്തില്‍ കുറെ പേര്‍ എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല’ കമന്റിട്ടയാള്‍ക്ക് ധര്‍മ്മജന്റെ തക്ക മറുപടി

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് തക്ക മറുപടിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധര്‍മജന്റെയും ഭാര്യയുടെയും ചിത്രത്തിനു താഴെ ആണ് ഇയാള്‍ കമന്റിട്ടത്. വിശാഖ് കാര്‍ത്തികേയന്‍ എന്ന ആളുടെ കമന്റ് ഇങ്ങനെയായിരുന്നു, ഓര്‍മയുണ്ടോ…

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് തക്ക മറുപടിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധര്‍മജന്റെയും ഭാര്യയുടെയും ചിത്രത്തിനു താഴെ ആണ് ഇയാള്‍ കമന്റിട്ടത്. വിശാഖ് കാര്‍ത്തികേയന്‍ എന്ന ആളുടെ കമന്റ് ഇങ്ങനെയായിരുന്നു, ഓര്‍മയുണ്ടോ ധര്‍മജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടില്‍ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധര്‍മൂസിന്റെ പേരില്‍ നീ ഞങ്ങളുടെ കയ്യില്‍ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാള്‍ക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

ഇതിനു മറുപടിയുമായി ധര്‍മ്മജന്‍ രംഗത്തെത്തുകയായിരുന്നു, ”വൈശാഖ് ഞാന്‍ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാനങ്ങനെ ഫെയ്‌സ്ബുക്കും വാട്‌സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസ്സായി. എന്റെ ജീവിതത്തില്‍ കുറെ പേര്‍ എന്നെ പറ്റിച്ചതല്ലാതെ ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? …എല്ലാവരും രക്ഷപെടാന്‍ വേണ്ടി നിലകൊണ്ടു … പക്ഷേ വിശ്വസിച്ചവര്‍ ചതിച്ചു പേര് പോയത് എന്റെ …”എന്നാണ് നടന്‍ കമന്റിട്ടത്.

ഈ വര്‍ഷം ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്. അതിനു മറുപടിയായി ധര്‍മജന്‍ എത്തിയതോ ഓഗസ്റ്റ് പത്തിനും. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധര്‍മജന്‍ പറയുന്നുണ്ട്. സംഭവത്തില്‍ നിരവധിപ്പേരാണ് ധര്‍മജനെ പിന്തുണച്ചെത്തിയത്.