മാധ്യമപ്രവർത്തകന് കീർത്തി സുരേഷിനോട് തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു, താരം നൽകിയ മറുപടി ഇങ്ങനെ!

കീർത്തി സുരേഷ് പ്രശസ്ത തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് അടുത്തിലെ താരം കുടുംബാങ്ങളോടൊപ്പം തിരുപ്പതി ക്ഷേത്ര സന്ദർശനം നടത്തിയത് വാർത്തയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സഹോദരി രേവതി, അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ്…

കീർത്തി സുരേഷ് പ്രശസ്ത തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് അടുത്തിലെ താരം കുടുംബാങ്ങളോടൊപ്പം തിരുപ്പതി ക്ഷേത്ര സന്ദർശനം നടത്തിയത് വാർത്തയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സഹോദരി രേവതി, അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമാണ് കീർത്തി തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്.ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകർ മണ്ഡപത്തിൽ തീർഥപ്രസാദം താരവും കുടുംബവും സ്വീകരിച്ചിരുന്നു


തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കീർത്തി സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. താരം തെലുങ്കിലായിരുന്നു മാധ്യമങ്ങളോട് സംവദിച്ചത്. പെട്ടന്ന് ഒരു മാധ്യമപ്രവർത്തകൻ നടിയെ തടസ്സപ്പെടുത്തി തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു തെലുഗു സംസ്ഥാനമായ തിരുപ്പതിയിലാണ് താനെന്ന് കീർത്തി മറുപടി നൽകി.

സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിലാണ് താൻ ഇപ്പോൾ അഭിനയിക്കുന്നതെന്നും കീർത്തി വ്യക്തമാക്കിയിരുന്നു. അത് കൂടാതെ ബോലോ ശങ്കർ ചിത്രത്തിലും താൻ അഭിനയിക്കുന്ന കാര്യവും കീർത്തി സൂചിപ്പിച്ചു. അതേ സമയം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ സിനിമയാണ് കീർത്തി സുരേഷിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഉദയനിധി സ്റ്റാലിൻ നായകനാവുന്ന സിനിമ ജൂൺ മാസത്തിൽ തിയേറ്ററുകളിലെത്തും