ക്രിസ്തു ഒരിക്കലും ക്രിസ്ത്യാനി അല്ല, മതങ്ങൾ ഉണ്ടാക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല, ഷൈൻ 

ഷൈനിന്റെ അഭിമുഖങ്ങൾ മിക്കപോളും  സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട് കാരണം എന്തും താരം വെട്ടിത്തുറന്നു പറയുന്ന ആൾ തന്നെയാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ താരം മതങ്ങളെ കുറിച്ചുള്ള ചിന്തകളെ കുറിച്ചുള്ള ഒരു തുറന്നു…

ഷൈനിന്റെ അഭിമുഖങ്ങൾ മിക്കപോളും  സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട് കാരണം എന്തും താരം വെട്ടിത്തുറന്നു പറയുന്ന ആൾ തന്നെയാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ താരം മതങ്ങളെ കുറിച്ചുള്ള ചിന്തകളെ കുറിച്ചുള്ള ഒരു തുറന്നു പറച്ചിലാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ക്രിസ്തു ഒരിക്കലും ഒരു ക്രിസ്ത്യാനി അല്ല, മതങ്ങളെ കുറിച്ച് കൂടുതൽ പഠിച്ചു പുറത്തു കടക്കണമെന്നും, അതുപോലെ മതങ്ങൾ ഉണ്ടാക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല എന്നും തുറന്നു പറയുന്നു.

ചുറ്റപ്പെട്ടു കിടന്ന ആളുകൾക്ക് വേണ്ടിയാണ് ക്രിസ്തു കൂടുതൽ പൊരുതിയത്. അതുകൊണ്ടു മതങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആകണമെന്നു നടൻ പറഞ്ഞു. അത് ആരും പഠിപ്പിക്കാൻ കഴിയില്ല സ്വയമേ പഠിക്കണം, ഒരു ദൈവവും ഒരിക്കലും പറഞ്ഞിട്ടില്ല മതങ്ങൾ ഉണ്ടാക്കാൻ ഷൈൻ പറയുന്നു.

നമ്മൾ മതങ്ങളെ ബഹുമാനിക്കണം, അറിവും കൂടുമ്പോൾ ആണ് മതത്തിന്റെ വേർതിരിവ് എല്ലാവരും പറയുന്നത്. ശരിക്കും തെറ്റ് വരുന്നത് മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന ചിന്ത വരുമ്പോളാണ്, അറിവുകൂടുമ്പോൾ മനുഷ്യൻ വളരെ മോശവാനായി  തീരുന്നു നടൻ പറഞ്ഞു. തന്റെ ദൈവം ആണ് ഏക ദൈവം എന്ന് ചിന്തിക്കുന്നവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല ആ ദൈവം ആണ് മറ്റുള്ളവരെയും സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് ഷൈൻ പറഞ്ഞു.