താരപുത്രന്മാര്‍ ഒരുമിക്കുമ്പോള്‍ ഇത് ചരിത്രം: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു

താര പുത്രന്മാരായ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ചിത്രത്തില്‍ നാകയ കഥാപാത്രത്തെ പ്രണവ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന. നസ്രിയ ആണ് ചിത്രത്തിലെ…

താര പുത്രന്മാരായ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല.

ചിത്രത്തില്‍ നാകയ കഥാപാത്രത്തെ പ്രണവ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന. നസ്രിയ ആണ് ചിത്രത്തിലെ നായിക. ഹൃദയത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സഹനായക വേഷമായിരിക്കും കാളിദാസിന്റെതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഞ്ചലി മേനോനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷിദും അഞ്ചലിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും.

മുമ്പ് പ്രണവിനൊപ്പം ഗോകുല്‍ സുരേഷും ഒന്നിച്ചിരുന്നു. കാളിദാസുമൊത്ത പ്രണവിന്റെ ചിത്രം പൂര്‍ത്തിയാകുന്നതോടെ ഇനി താരപുത്രന്മാരുടെ അവശേഷിക്കുന്ന കോമ്പിനേഷനിലേയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍ കൂടി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

pranav mohanlal post about home

വിനീത് ശ്രീനിവാസന്‍ സംവിദാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം അന്യഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.

പതിവുപോലെ സിനിമാ തിരക്കുകള്‍ക്ക് ശേഷം പ്രണവ് യാത്രയിലാണെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍നിന്നും പ്രണവ് ഇപ്പോള്‍ ബാലിയില്‍ അവധിയാകോഷിക്കുകയാണെന്നും സൂചനയുണ്ട്. ബാലിയില്‍നിന്നും താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു.

ഒരു മനുഷ്യന്റെ തലയോട്ടിയുടെ ചിത്രമാണ് പ്രണവ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ജോര്‍ജ്ജുകുട്ടി മറവ് ചെയ്ത വരുണ്‍ എന്ന ചെറുപ്പക്കാരന്റെ തലയോട്ടി ഒടുവില്‍ മോഹന്‍ലാലിന്റെ മകന്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് സിനിമകളാണ് കാളിദാസ് ജയറാമിന്റെ ഈ വര്‍ഷം പുറത്തിറങ്ങാനുള്ളത്. നാലിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതില്‍ ഒരു സിനിമ മലയാളത്തിലും രണ്ട് സിനിമ തമിഴിലും മറ്റ് രണ്ട് സിനിമകള്‍ തമിഴ് മലയാളം ഭാഷകളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. അന്യഭാഷകളില്‍ സജ്ജീവമായ കാളിദാസിന് മലയാള സിനിമായില്‍ ഇതുവരെ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിച്ചിട്ടില്ലായെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ലഭിക്കാനായി താരം കാത്തിരിക്കുകയാണെന്നാണ് സൂചന. പ്രണവ് മോഹന്‍ലാലുമായി ഒരുമിക്കുമ്പോള്‍ ചിത്രം ബിഗ് ബജറ്റ് ആയിരിക്കുമെന്നും സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ മലയാള സിനിമയില്‍ തന്റേതായ കയ്യൊപ്പ് സമ്മാനിക്കാന്‍ ഈ ചിത്രത്തിലൂടെ കാളിദാസിന് കഴിയുമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.