ആ ചിരി ഇനിയില്ല; പ്രശസ്ത ടെലിവിഷന്‍ താരം കൈലിയ പോസി മരിച്ച നിലയില്‍

പ്രശസ്ത ടിവി ഷോ താരം കൈലിയ പോസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വയസായിരുന്നു. ബുധനാഴ്ച, കനേഡിയന്‍ അതിര്‍ത്തിക്കു സമീപം വാഷിങ്ടനിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ അമ്മ…

പ്രശസ്ത ടിവി ഷോ താരം കൈലിയ പോസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വയസായിരുന്നു. ബുധനാഴ്ച, കനേഡിയന്‍ അതിര്‍ത്തിക്കു സമീപം വാഷിങ്ടനിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ അമ്മ മാര്‍സി പോസിയാണ് മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കൈലിയ ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

അമേരിക്കന്‍ ടിവി ചാനലായ ടിഎല്‍സിയില്‍ സംപ്രേക്ഷണം ചെയ്ത ‘ടോഡ്ലേഴ്‌സ് ആന്‍ഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. അഞ്ചാം വയസ്സിലായിരുന്നു ആദ്യമായി താരം ഷോയില്‍ എത്തുന്നത്. ഷോയ്ക്കിടയില്‍ കൈലിയ ചിരിക്കുന്ന ഒരു രംഗമുണ്ട്. ഇതിന്റെ മീം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും കൈലിയ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഷോയിലെ മറ്റൊരു എപ്പിസോഡില്‍ കൂടി കൈലിയ പിന്നീടു മുഖംകാണിച്ചു. ലിന്‍ഡന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ കൈലിയ മിസ് ടീന്‍ വാഷിംഗ്ടണ്‍ മത്സരത്തിലും കൈലിയ പങ്കെടുത്തിട്ടുണ്ട്.