സാരിയില്‍ സുന്ദരിയായ് തിളങ്ങി കീര്‍ത്തി സുരേഷ്: വൈറലായി വീഡിയോ

സാരിയില്‍ അതീവ സുന്ദരിയായ് നടി കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാകുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പ്രി റിലീസ് വേളയിലാണ് ഗ്ലാമറസ്സായി കീര്‍ത്തി സുരേഷിന്റെ എന്‍ട്രി.…

സാരിയില്‍ അതീവ സുന്ദരിയായ് നടി കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാകുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പ്രി റിലീസ് വേളയിലാണ് ഗ്ലാമറസ്സായി കീര്‍ത്തി സുരേഷിന്റെ എന്‍ട്രി. ഇതോടെ ക്യാമറ കണ്ണുകള്‍ കീര്‍ത്തി സുരേഷിന് പിന്നാലെ കൂടി.

ഹൈദരാബാദ് ആയിരുന്നു ഇവന്റിന്റെ ലൊക്കേഷന്‍. മെയ് 12ന് ആണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുന്നോടിയായി നടന്ന പ്രീ റിലീസില്‍ കീര്‍ത്തി സുരേഷിന് പുറമെ, ചിത്രത്തിലെ നായകന്‍ മഹേഷ് ബാബു, സംവിധായകന്‍ പരശുറാം എന്നിവരും പങ്കെടുത്തു. താരങ്ങള്‍ എത്തുന്നത് അറിഞ്ഞ് വലിയ ആരാധക വൃന്തവും പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. ചിത്രത്തില്‍ കാലവതി എന്ന കഥാപാത്രത്തെയാവും കീര്‍ത്തി സുരേഷ് അവതരിപ്പിക്കുക.

കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന കാനി കൈഥം മികച്ച പ്രേക്ഷക പ്രതികരണം നേടി ഒ. ടി. ടിയില്‍ പ്രദര്‍ശനം തുടരുകയാണ്. സ്ത്രീ പക്ഷ കഥ പറയുന്ന ചിത്രം ആക്ഷനും വയലന്‍സിനും പ്രാധാന്യം നല്‍കുന്നതാണ്. തമിഴ് ഭാഷയിലുള്ള സിനിമ സംസ്ഥാനത്ത് ഇന്നും നിലനില്‍ക്കുന്ന ജാതി വെറിയുടെയും അഭിമാല കൊലയുടേയും എല്ലാം നേര്‍ കാഴ്ചയും പങ്കുവെയ്ക്കുന്നു.

ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീര്‍ത്തി. 2000-ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വരവു നടത്തുകയായിരുന്നു.

2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും ഏറെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി.