Film News

‘ഭര്‍ത്താവിന് റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ആര്‍ ആണെന്ന് പോലും അറിയില്ല’ ഖുശ്ബു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി ഖുശ്ബുവിനെ. എണ്‍പതുകളിലെ ഹിറ്റ് നായികമാരിലൊരാളാണ് ഖുശ്ബു. ഇപ്പോഴിതാ 22 വര്‍ഷത്തെ ദാമ്പത്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്സണ്‍ അല്ല. പബ്ലിക് ആയി എന്തെങ്കിലും ഫങ്ഷന്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വാതില്‍ അടച്ച്, പനിയ്ക്കുന്നു എന്ന് പറഞ്ഞ് കിടക്കുന്ന മനുഷ്യനാണ്. അതിന് നേരെ വിപരീതമാണ് ഞാന്‍. തീര്‍ത്തും വിപരീത ദിശയില്‍ സഞ്ചരിയ്ക്കുന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ട് പേരും, അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നത്.

ഞാന്‍ വളരെ അധുകം റൊമാന്റിക് ആണ്. എന്നാല്‍ എന്റെ ഭര്‍ത്താവിന് റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ആര്‍ ആണെന്ന് പോലും അറിയില്ല. കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന് പറഞ്ഞാല്‍, ശരിക്ക് മുഖം പോലും പരസ്പരം കാണില്ല, അതിനെന്തിനാ പോകുന്നത് എന്ന് ചോദിയ്ക്കും.

റൊമാന്റിക് ഡ്രൈവ് പോകാം എന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിയ്ക്കും. വാ നമുക്ക് മഴ നനയാം എന്ന് പറഞ്ഞാല്‍, അയ്യോ എനിക്ക് ജലദോഷമുണ്ട് എന്ന് പറയും. അത്രയധികം വിയോജിപ്പിലാണ് ഞങ്ങള്‍’. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

Trending

To Top