കിച്ച സുദീപിന്റെ വിക്രാന്ത് റോണ; കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷയില്‍ പുറത്ത് വരും.…

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷയില്‍ പുറത്ത് വരും. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളില്‍ ചിത്രമെത്തും.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു ചിത്രം നിര്‍മ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.

ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാന്റെ വെയ്ഫാറര്‍ ഫിലിംസാണ്. കേരളത്തിലെ മുന്‍ നിര ഡിസ്ട്രിബൂഷന്‍ കമ്പനികളില്‍ ഒന്നായ വെയ്ഫാറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാന്‍ ചെയ്യുന്നത്.

ഇതിനോടകം വിക്രാന്ത് റോണയുടെ ട്രൈലെര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഈച്ച എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടിയൊരാളാണ് കിച്ച സുദീപ്.