അടുക്കളയിലെ പാത്രങ്ങളില്‍ അറബിക് കുത്തിന് താളം പിടിച്ച് കുട്ടികള്‍; വീഡിയോ വൈറലായിരുന്നു

വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി റീല്‍സുകളിലും വീഡിയോകളിലും അറബിക് കുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ അറബിക് കുത്തിന്റെ മറ്റൊരു വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.…

വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി റീല്‍സുകളിലും വീഡിയോകളിലും അറബിക് കുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ അറബിക് കുത്തിന്റെ മറ്റൊരു വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീടിന്റെ വാതില്‍ക്കല്‍ ഇരുന്ന് നാല് കുട്ടികള്‍ പെര്‍ഫോം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അടുക്കളയിലെ പാത്രങ്ങള്‍ എടുത്ത് അതിഗംഭീരമായി ഈ പാട്ടിന് താളം പിടിക്കുകയാണ് ഇവര്‍. ഒരു മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.

ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ നിര്‍വധിപ്പേര്‍ ഈ ഗാനത്തിന് ചുവടുവെച്ചിരുന്നു. നടി കീര്‍ത്തി സുരേഷ് ഈ ഗാനത്തിനൊപ്പം ചുവടുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീസ്റ്റിലെ നായിക പൂജാ ഹെഗ്ഡെയും സംഗീതസംവിധായകന്‍ അനിരുദ്ധും നടി സാമന്തയും സംവിധായകന്‍ അറ്റ്ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ്യ്ക്കൊപ്പം മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അറ്റ്ലി, ഭാര്യ പ്രിയയ്ക്കും കലാസംവിധായകന്‍ മുത്തുരാജിനുമൊപ്പമാണ് ‘ചുവടു വെച്ചത്.