‘നിങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമുള്ള വീഡിയോ’ പുതിയ ഡാന്‍സുമായി കൃഷ്ണ പ്രഭ

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.…

krishna-prabha-dance

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയ ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തിയ ഉറുമി എന്ന ചിത്രത്തിലെ ഗാനത്തിനാണ് കൃഷ്ണ പ്രഭയും സുഹൃത്ത് സുനിത റാവുവും ചുവടുവെച്ചത്.

https://youtu.be/gte0-MyL5D8

ദീപക് ദേവ് ഈണം പകര്‍ന്ന് ജോബ് കുര്യന്‍, റിത എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ആരാന്നേ ആരാന്നേ എന്ന ഗാനത്തിനാണ് റീല്‍സ് വീഡിയോയുമായി ഇവര്‍ എത്തിയത്. ‘നിങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഇതാ ഞങ്ങള്‍ ഒരു മലയാളം റീല്‍സ് ചെയ്യാന്‍ പോകുന്നു, എന്ന അടികുറിപ്പോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വളരെ സ്റ്റെലിഷും ഗ്ലാമറസുമായാണ് ഇരുവരും ഈ വീഡിയോയില്‍ പ്രതൃക്ഷപ്പെട്ടിട്ടുള്ളത് . ഷോട്‌സും ബനിയനുമാണ് ഇവരുടെ വേഷം. ചിത്രത്തില്‍ പ്രഭുദേവ, താബു, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം മനോഹരമാക്കിയിട്ടുള്ളത്.