ആരാധികമാരുടെ മെസ്സേജുകള്‍ കൂടി! പ്രിയയോട് പറഞ്ഞു, ശ്രദ്ധിച്ചോണേ… വഴി തെറ്റി പോകും… കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചന്‍. തൊണ്ണൂറുകളില്‍ ചാക്കോച്ചന്‍ ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. രണ്ടാം വരവില്‍ ചോക്ലേറ്റ് ഹീറോ വേഷം മാറ്റിയെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഹീറോയായി തിളങ്ങി നില്‍ക്കുകയാണ് ചാക്കോച്ചന്‍. ന്നാ താന്‍ കേസ് കൊട്, ഒറ്റ്…

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചന്‍. തൊണ്ണൂറുകളില്‍ ചാക്കോച്ചന്‍ ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. രണ്ടാം വരവില്‍ ചോക്ലേറ്റ് ഹീറോ വേഷം മാറ്റിയെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഹീറോയായി തിളങ്ങി നില്‍ക്കുകയാണ് ചാക്കോച്ചന്‍. ന്നാ താന്‍ കേസ് കൊട്, ഒറ്റ് തുടങ്ങിയ ചിത്രങ്ങള്‍ അണിയറയിലാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ചിത്രം ഓഗസ്റ്റ് 11ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.

ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവ ആയിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാക്കോച്ചന്റെ 99ാമത്തെ സിനിമ കൂടിയാണ് ന്നാ താന്‍ കേസ് കൊട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ എംത്രീഡിബി കഫേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്.

ആരാധന കൂടിയപ്പോള്‍ താരത്തിനെ തേടി നിരവധി കത്തുകള്‍ ഒക്കെ ലഭിച്ചിരുന്നു. അക്കാലമൊക്കെ മാറിയെങ്കിലും ഇപ്പോഴത്തെ ആരാധനകള്‍ നിറയുന്നത്. ഇപ്പോള്‍ നേരിട്ട് കോളുകളും വാട്ട്‌സാപ്പും മെസേജുമൊക്കെയായിട്ടാണ് ആരാധകരുടെ സ്‌നേഹമെത്തുന്നത്.

‘രാമന്റെ ഏദന്‍ തോട്ടം റിലീസായ സമയത്ത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകള്‍ എനിക്ക് വന്നിരുന്നു. അപ്പോള്‍ ഞാന്‍ പ്രിയയോട് പറഞ്ഞത് എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാന്‍ ചിലപ്പോ വഴി തെറ്റി പോകാന്‍ സാധ്യതയുണ്ട്..എന്നായിരുന്നു’ എന്ന് കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
അമ്മൂമ്മയുടെ നിര്‍ബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജില്‍ ആയിരിക്കുമ്പോള്‍ ഡാന്‍സ് എന്‍ജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു… ബ്രേക് ഡാന്‍സിലായിരുന്നു പിന്നീട് ശ്രദ്ധ. അതാണ് സിനിമയിലും ഡാന്‍സ് ചെയ്യുന്നതിന് തുണയായത്.

ട്രെയിന്‍ഡ് ഡാന്‍സറാണ് ഞാന്‍. ഇനി ഡാന്‍സിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.