‘കയ്യിലിരിപ്പ്’! കുഞ്ചാക്കോ ബോബന്റെ കൈയ്ക്ക് പരിക്ക്

കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് തിയ്യറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയിലും ഹിറ്റായിരിക്കുകയാണ്. ഇപ്പോഴിതാ കൈയ്യില്‍ പരിക്കേറ്റ വിവരമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവച്ച് പരിക്കേറ്റ വിവരം…

കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് തിയ്യറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയിലും ഹിറ്റായിരിക്കുകയാണ്. ഇപ്പോഴിതാ കൈയ്യില്‍ പരിക്കേറ്റ വിവരമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്.

താരം തന്നെയാണ് ചിത്രം പങ്കുവച്ച് പരിക്കേറ്റ വിവരം അറിയിച്ചിരിക്കുന്നത്. ‘ഒരു പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരുക്ക്’ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്സിഡന്റാണെന്നും ‘കയ്യിലിരിപ്പ്’ എന്ന ടാഗുമാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.

പുതിയ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് ഏറ്റിരിക്കുന്നത്. ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യവും ചിത്രം പങ്കുവച്ച് ഹാഷ് ടാഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.

‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്.ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.