കുഞ്ഞെല്‍ദോയില്‍ കയറിക്കൂടിയ ബിലാലിക്ക…!!

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലി കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. റിലീസിന് മുന്‍പേ കുഞ്ഞെല്‍ദോ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുകയാണ്. സിനിമയുടെ…

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലി കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. റിലീസിന് മുന്‍പേ കുഞ്ഞെല്‍ദോ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്‍ വര്‍ക്കിന്റെ ഗുണം തന്നെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയതായി ഇറങ്ങിയ ടീസറാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ആസിഫ് അലി നായകനാവുന്ന ‘കുഞ്ഞെല്‍ദോ’യുടെ നേരത്തെ പുറത്തെത്തിയ ഒരു ടീസറില്‍ മോഹന്‍ലാല്‍ റെഫറന്‍സ് ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠനാണ് ആസിഫിന്റെ ഒരു ഡയലോഗിലൂടെ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസറില്‍ ഒരു മമ്മൂട്ടി റെഫറന്‍സ് ആണ് ഉള്ളത്. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഒരു ഡയലോഗിനെ മാതൃകയാക്കിയാണ് ടീസറില്‍ ആസിഫ് പറയുന്ന ഒരു ഡയലോഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ റിലീസ് നീട്ടേണ്ടിവന്ന ചിത്രം ക്രിസ്മസ് റിലീസ് ആണ്. ഡിസംബര്‍ 24ന്  സിനിമ തിയറ്ററുകളില്‍ എത്തും.