‘കുറുപ്പ്’ കാണാന്‍ ആളുകള്‍ കൂടുതലാണെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു സന്ദേശം അയക്കൂ ‘പാരിതോഷികം’ റെഡി

മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തി കുറിയ്ക്കാന്‍ കുറുപ്പ് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഫിലീം കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു കുറുപ്പ്. കൊവിഡ് നിയന്ത്രണങ്ങളിലും സിനിമ തീയറ്ററില്‍ എത്തിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ മനസ്…

മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തി കുറിയ്ക്കാന്‍ കുറുപ്പ് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഫിലീം കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു കുറുപ്പ്. കൊവിഡ് നിയന്ത്രണങ്ങളിലും സിനിമ തീയറ്ററില്‍ എത്തിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ മനസ് ഇതിനോടകം തന്നെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ തീരുമാന പ്രകാരം കൊവിഡ് പ്രട്ടോകോളുകള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രമേ തീയറ്ററുകളില്‍ ഷോയ്ക്ക് കടത്തിവിടാന്‍ പാടുള്ളൂ എന്ന് നിബന്ധനയിരിക്കെ ഇതിന് എതിരായി പലയിടങ്ങളിലും ആളുകളെ കയറ്റുന്നു എന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ ഈ കളക്ഷന്‍ റെക്കോര്‍ഡ് മറച്ചുവെയ്ക്കുന്നു എന്നും ഇത് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് കാണിക്കുന്ന വഞ്ചനയാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന് ഒരു പുതിയ ടെക്‌നിക്കുമായി എത്തിയിരിക്കുകയാണ് കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍. കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ അത് തെളിയിക്കുന്ന തെളിവുകള്‍ പങ്കുവെക്കുക. കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതായിരിക്കും.

വിവരം നല്‍കിയവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും എന്നും നിര്‍മാതാക്കള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കളക്ഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടക്കുന്നത് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം ഉണ്ടാക്കും. ഇതിനൊരു പോംവഴി ആയിട്ടാണ് ഇത്തരത്തിലുള്ളൊരു രീതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.