അന്ന് എനിക്കത് വേണ്ട എന്ന് വെക്കേണ്ടി വന്നു, എന്നാൽ ഇപ്പോൾ നഷ്ടബോധം ഉണ്ട്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര, താരത്തിന്റെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ 11 വര്‍ഷമായി താന്‍ അവതാരക വേഷത്തിലുണ്ട്. അന്നൊക്കെ നൂറില്‍ നാല് പേരായിരുന്നു തിരിച്ചറിഞ്ഞിരുന്നതെങ്കില്‍ ഇന്ന്…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര, താരത്തിന്റെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ 11 വര്‍ഷമായി താന്‍ അവതാരക വേഷത്തിലുണ്ട്. അന്നൊക്കെ നൂറില്‍ നാല് പേരായിരുന്നു തിരിച്ചറിഞ്ഞിരുന്നതെങ്കില്‍ ഇന്ന് പുറത്ത് ഇറങ്ങുമ്പോള്‍ ഇത് നമ്മുടെ ലക്ഷ്മിയല്ലേ എന്ന് ചോദിക്കുന്ന രീതിയിലേക്ക് മാറി അത് തനിക്ക് സ്റ്റാര്‍ മാജിക്ക് തന്ന നേട്ടമാണെന്നും താരം പറയുന്നു. പഠിക്കുന്ന കാലം മുതലേ തനിക്ക് ഇതിനോഡൊക്കെ താല്പര്യം ഉണ്ടായിരുന്നു, പിന്നീട് അത് പാട്ട് മാത്രമായി ഒതുങ്ങി ചെറുപ്പം മുതലേ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് അഭിനയമൊക്കെയുണ്ടായിരുന്നു. എനിക്ക് അന്ന് അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു, എന്നാൽ വീട്ടുകാരിൽ നിന്നും വേണ്ടത്രേ പിന്തുണ അന്ന് ലഭിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. കൊണ്ടു പോകാന്‍ ആളില്ലെന്ന് പറഞ്ഞ് അപ്പോഴൊക്കെ അമ്മ നോ പറഞ്ഞിട്ടുണ്ട്.

വേണ്ടെന്ന് വച്ച സിനിമയൊക്കെ ആലോചിക്കുമ്പോള്‍ നഷ്ട ബോധം ഇല്ലാതില്ലെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് ശേഷം ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിൽ അവതാരകയായിട്ടുള്ള ലക്ഷ്മി നക്ഷത്ര ഏഷ്യാനെറ്റിലെ മൈലാഞ്ചി എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തുന്നത്.

താരോത്സവം, പട്ടുറുമാൽ, ഏഷ്യാനെറ്റ് സൂപ്പർ വോയിസ്, സ്കൂൾ ടൈം തുടങ്ങിയ പ്രോഗാമുകളിൽ അവതാരക ആയിട്ട് താരം. പക്ഷേ ഒരു ഫാൻ ഫോളോയിങ് എന്ന ലേബലിൽ ലക്ഷ്മിനക്ഷത്ര വളർന്നത് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടമാർ പടാർ എന്ന പ്രോഗ്രാമും, ഇപ്പോൾ സ്റ്റാർ മാജിക് എന്ന അറിയപ്പെടുന്ന പ്രോഗ്രാമിൽ എത്തിയ ശേഷമാണ്. അത് താരത്തിന് ഒരു ഗംഭീരവഴിതിരിവ് ഉണ്ടാക്കിയ പ്രോഗ്രാമായി.മിനിസ്ക്രീൻ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്.പല അവതകരകർ വന്ന് പരാജയപ്പെട്ട പ്രോഗ്രാമാണ് ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീർന്നത്. ഷോ ഇത്രയേറെ വിജയിക്കാൻ പ്രധാനകാരണവും ലക്ഷ്മിയുടെ അവതരണം തന്നെയാണ്. ആ പ്രോഗ്രാമിന് ശേഷം ഒരുപാട് ആരാധകരെ താരത്തിന് ലഭിച്ചു. ആരാധകർ ചിന്നു എന്നാണ് ലക്ഷ്മിയെ വിളിക്കുന്നത്. അടുത്തിടെ താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്, തന്റെ ചാനലിൽ കൂടി വ്യത്യസ്തമായ വീഡിയോകൾ താരം പങ്കുവെക്കാറുണ്ട്