സ്വിമ്മിങ് പൂള്‍ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര! വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സൗന്ദര്യം പോയല്ലോ….പരിഭവവുമായി ആരാധകര്‍

നിരവധി ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ സ്വതസിദ്ധമായ തൃശ്ശൂര്‍ ഭാഷകൊണ്ടും തന്റേതായ അവതരണ ശൈലിയിലൂടെയും മുന്‍നിര അവതാരകയായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്മി മാറി. സ്റ്റാര്‍ മാജിക് വേദിയിലൂടെയാണ് താരം കൂടുതല്‍…

നിരവധി ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ സ്വതസിദ്ധമായ തൃശ്ശൂര്‍ ഭാഷകൊണ്ടും തന്റേതായ അവതരണ ശൈലിയിലൂടെയും മുന്‍നിര അവതാരകയായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്മി മാറി. സ്റ്റാര്‍ മാജിക് വേദിയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഫോട്ടോഷൂട്ടുകളിലും സജീവമാണ് ലക്ഷ്മി. താരത്തിന്റെ വേറിട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഓരോ ചിത്രങ്ങള്‍ വരുമ്പോഴും താരത്തിന്റെ ശരീര സൗന്ദര്യമാണ് ആരാധകര്‍ ഏറ്റെടുക്കാറ്, എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്നാണ് മിക്കവരും ചോദിക്കാറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ സ്വിമ്മിങ് പൂള്‍ ചിത്രമാണ് വൈറലാകുന്നത്. സ്റ്റാര്‍മാജിക്കിന്റെ ഷെഡ്യൂളിന് ഇടയില്‍ കിട്ടിയ അവധി ആഘോഷത്തിലാണ് ലക്ഷ്മി ഇപ്പോള്‍. സ്വിമ്മിങ് പൂള്‍ വീഡിയോ ലക്ഷ്മി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ‘പൂള്‍ വൈബ്’ എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഇവിടെ നിന്നും പകര്‍ത്തിയ നിരവധി ചിത്രം താരം ഷെയര്‍ ചെയ്തിട്ടുണ്ട്.


എന്നാല്‍ വീഡിയോ കണ്ട ആരാധകരൊക്കെ വിഷമത്തിലാണ്, വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണ്. ലക്ഷ്മിയുടെ സൗന്ദര്യം എല്ലാം എവിടെ പോയി എന്നാണ് പലരും ചോദിക്കുന്നത്. ലക്ഷ്മിക്ക് സുഖമില്ലെ എന്നും ആരാധര്‍ ചോദിക്കുന്നു. അതേസമയം, താരത്തിനോട് നിരവധി പേര്‍ സ്‌നേഹം അറിയിക്കുന്നുമുണ്ട്.