പട്ടിയോട് ഉപമിക്കപ്പെട്ട മനുഷ്യനാണ് റോബിന്‍! കരച്ചില്‍ അടക്കാനാവാതെ ലക്ഷ്മിപ്രിയ!!

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോയാണ് ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങായി അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് ബിഗ്ഗ് ബോസ്സ് ഹൗസ് സാക്ഷിയായത്. റിയാസ് എന്ന മത്സരാര്‍ത്ഥിയ്ക്ക് നേരെ ശാരീരികമായി പ്രതികരിച്ച…

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോയാണ് ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങായി അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് ബിഗ്ഗ് ബോസ്സ് ഹൗസ് സാക്ഷിയായത്. റിയാസ് എന്ന മത്സരാര്‍ത്ഥിയ്ക്ക് നേരെ ശാരീരികമായി പ്രതികരിച്ച ഡോ. റോബിന്‍ എന്ന കണ്ടസ്റ്റന്റിനെ ഹൗസില്‍ നിന്ന് നിമയ ലംഘനത്തിന്റേ പേരില്‍ പുറത്താക്കിയിരിക്കുകയാണ്. മത്സരാര്‍ത്ഥികളില്‍ പലരും ഈ വിഷമത്തിലാണ് എങ്കിലും ടാസ്‌കുകളും മത്സരച്ചൂടുമായി അവരും മുന്നോട്ട് പോവുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സങ്കടം സഹിക്കവയ്യാതെ ലക്ഷ്മിപ്രിയ ഡോക്ടര്‍ റോബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളാണ് ഇന്നേ വരെ ഈ വീട്ടില്‍ ചെയ്തിട്ടുള്ളൂ. സുഹൃത്തുക്കള്‍ ആണെങ്കില്‍ പോലും അവരുടെ തെറ്റ് ഞാന്‍ ചൂണ്ടിക്കാട്ടാറുണ്ട്.. തിരുത്താന്‍ ശ്രമിക്കാറുണ്ട്. എന്നേയും സുചിത്രയേയും മറ്റ് പലരേയും ഗെയിമിന്റെ ഭാഗമായി ഡോക്ടര്‍ റോബിന്‍ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ അതെല്ലാം അദ്ദേഹത്തിന്റെ ഗെയിംമിന്റെ ഭാഗം മാത്രമാണ്. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടതും ആക്ഷേപിക്കപ്പെട്ടതും ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞതും ഡോ. റോബിന്‍ രാധാകൃഷ്ണന്റേത് മാത്രമാണെന്ന് കരഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയ പറഞ്ഞു. ഒരുപാട് പ്രവോക്ക് ചെയ്തപ്പോള്‍ പോലും കുറേ സഹിച്ച് ഡോക്ടര്‍ മിണ്ടാതിരുന്നിട്ടുണ്ട്.

അപ്പോള്‍ പോലും പട്ടിയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യനാണ് റോബിന്‍ എന്നും ലക്ഷ്മി പ്രിയ സങ്കടം സഹിക്കവയ്യാതെ പറഞ്ഞു. അതേസമയം, റോബിന്റെ ഉള്ളില്‍ നല്ലൊരു മനുഷ്യന്‍ ഉണ്ടെന്ന് ഇവിടെ താന്‍ മാത്രമാണ് മനസ്സിലാക്കിയത് എന്നും മറ്റാരുടേയും ഹൃദയം കാണാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇതെല്ലാം ഒരു ചുമരിന് അപ്പുറത്ത് നിന്ന് റോബിന്‍ കേള്‍ക്കുന്നതും കണ്ണീരൊപ്പുന്നതും കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്തിരുന്നു.