‘ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വെച്ച് വിവാഹം നടന്നു’ ചിത്രങ്ങള്‍ പങ്കുവെച്ച് ആലിയ ഭട്ട്

അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന്…

അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചു. വിവാഹത്തിന് വെള്ള ലെഹങ്കയാണ് ആലിയയുടെ വേഷം. ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തില്‍ ഉപയോഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു.

രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീന്‍ ഭട്ട്, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ആലിയയുടെയും രണ്‍ബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇന്നലെയാണ് രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സെപ്തംബറില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ബ്രഹ്‌മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.

ബുധനാഴ്ച ഹല്‍ദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി- ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. സെലബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിക്കി കോണ്‍ട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ചെമ്പുര്‍ കേന്ദ്രമായുള്ള ജ്യോതി ച്ഛെദയാണ് ആലിയയെ മെഹന്ദിയണിയിച്ചത്. രസകരമായ ഹല്‍ദി ആഘോഷം രണ്ടോ മൂന്നോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു. ചടങ്ങില്‍ ഒന്നോ രണ്ടോ പാട്ടുകള്‍ക്ക് ആലിയ നൃത്തം ചെയ്യുകയുമുണ്ടായി. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.