‘മലയാളത്തില്‍ ആദ്യമായിട്ടാവും ഒരു നായക കഥാപാത്രത്തിനു മൂലക്കുരു എന്ന അസുഖം വരുന്നത്’

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ഷെഫീക്കായി എത്തിയത് ഉണ്ണി മുകുന്ദനാണ്. അമീറായി എത്തുന്നത് ബാലയും. ചിത്രത്തിന് ക്ലീന്‍…

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ഷെഫീക്കായി എത്തിയത് ഉണ്ണി മുകുന്ദനാണ്. അമീറായി എത്തുന്നത് ബാലയും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംവിധായകനായ അനൂപ് പന്തളം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദിവ്യപിള്ളയാണ് ചിത്രത്തിലെ നായിക. ഷെഫീക്കിന്റെ സന്തോഷത്തില്‍ നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫീല്‍ ഗുഡ്ഡിന്റെ അങ്ങേയറ്റം. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ബാലയുടെ അമീര്‍ എന്ന കഥാപാത്രമാണെന്ന് ലോറിയന്റസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫീല്‍ ഗുഡ്ഡിന്റെ അങ്ങേയറ്റം. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ബാലയുടെ അമീര്‍ എന്ന കഥാപാത്രമാണ്… ബാലയുടെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളും സംഭാഷണങ്ങളുമൊക്കെ കോര്‍ത്തിണക്കി പക്കാ ട്രോള്‍ ഐറ്റം ആയിരുന്നു ആ കഥാപാത്രം. നമ്മള്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പലരും… സുഹൃത്തോ കാമുകിയോ ആരുമായിക്കോട്ടെ അവര്‍ നമ്മളെ ചിലപ്പോ ചതിക്കും… നമ്മളെക്കാള്‍ പ്രാധാന്യമുള്ള ചിലതൊക്കെ അവര്‍ക്കുണ്ടാവും…നമ്മള്‍ അതെല്ലാം അതിജീവിച്ചു മുന്നേരും.. ഒടുക്കം നമ്മള്‍പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗം ആകും.. ക്ലൈമാക്‌സ് ട്വിസ്റ്റ് അടിപൊളി ആയിരുന്നു… രണ്ടല്ല… മൂന്നാണ്… മൂന്ന്…(ഒന്നുപോയപ്പോള്‍ രണ്ടാമത്തെയാന്നെന്നു നമ്മള്‍ ഉറപ്പിക്കും, അപ്പോള്‍ വരും അടുത്തത് )… ഡബിള്‍ മീനിങ് കോമഡികളും വലിയ ബോഡി ഷെയ്മിങ് പരിപാടികളുമൊന്നും ഇല്ല…കുറെ നാളുകള്‍ക്ക് ശേഷം വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചു കാണാന്‍ പറ്റുന്ന ഒരു പടം…മലയാളത്തില്‍ ആദ്യമായിട്ടവും ഒരു നായക കഥാപാത്രത്തിനു മൂലക്കുരു എന്ന അസുഖം വരുന്നത്… ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ പറയുന്നപോലെ മലയാള സിനിമയിലെ നായകന്മാര്‍ക്ക് പൈല്‍സ്, ചൊറി, ചുരങ് എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഒന്നും വരാനേ പാടില്ല എന്ന ക്ലിഷേ ഈ സിനിമ പൊളിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മനോജ് കെ ജയന്‍, ബാല, മിഥുന്‍ രമേശ്,ആത്മീയ രാജന്‍, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍, ഷഹീന്‍ സിദ്ദിഖ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. പാറത്തോട് എന്ന ഒരു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ചെറുപ്പക്കാരനാണ് ഷെഫീഖ്, ഷെഫീഖിന്റെ കഥ പറയുകയാണ് സിനിമ. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. എല്‍ദോ ഐസക്കാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റ്: നൗഫല്‍ അബ്ദുള്ള.