Connect with us

Hi, what are you looking for?

Film News

‘ദേവീ നീയേ, വരലക്ഷ്മി നീയേ’; തങ്കം സിനിമയിലെ പാട്ടെത്തി

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കം’. ‘തങ്ക’ത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ദേവീ നീയേ ധനലക്ഷ്മീ നീയേ..’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. അൻവർ അലിയുടെ വരികൾക്ക് ബിജിബാലാണ് സംഗീതം നൽകിയിരിക്കുന്നത്.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തങ്കം നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമ ജനുവരി 26 ന് തിയറ്ററുകളിൽ എത്തും.

ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ,ദിലീഷ് പോത്തൻ, എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. തങ്കം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ്. ശ്യാം പുഷ്‌കരനാണ് സിനിമയുടെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗൗതം ശങ്കറാണ്. എഡിറ്റിങ് കിരൺദാസ്. കലാ സംവിധാനം ഗോകുൽ ദാസ്. സിനിമയുടെ സഹനിർമ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ്.

 

You May Also Like