Film News

സിനിമ പോസ്റ്ററില്‍ കാളി ദേവിയെ അപമാനിച്ചു! സംവിധായികയ്ക്ക് എതിരെ കേസ്!!

ഹിന്ദു ദൈവത്തെ അപമാനിച്ച് മത വികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തില്‍ സംവിധായികയ്ക്ക് എതിരെ പോലീസ് കേസ്. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ ചിത്രമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ യുപി പൊലീസ് ആണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് പുറത്ത് വിട്ടത്. പോസ്റ്റര്‍ വിവാദമായതോടെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യമുയര്‍ത്തി ആഭ്യന്തര വകുപ്പിന് പരാതി നല്‍കുക ആയിരുന്നു. പോസ്റ്ററിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നതോടെ.. അറസ്റ്റ് മണി മേഖല എന്ന ഹാഷ്ടാടുകളും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ എത്തിയിരിക്കുകയാണ്.

അതേസമയം, വിവാദത്തില്‍ മറുപടിയുമായി സംവിധായിക മണിമേഖലയും രംഗത്ത് എത്തിയിട്ടുണ്ട്. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടമെന്നുമാണ് ഇവര്‍ തന്റെ ഔദ്യോഗിക പേജുകളില്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

ടൊറന്റോയിലെ തെരുവുകളില്‍ ഒരു കാളി പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്നതാണ് ഈ സിനിമയുടെ പ്രമേയം, ഈ സിനിമയുടെ പ്രഖ്യാപന സമയത്ത് ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന് പറയുന്നതിന് പകരം സിനിമ കണ്ടതിന് ശേഷം ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്ടാഗായിരിക്കും എല്ലാവരും ഇടുക എന്നും ഇവര്‍ കുറിയ്ക്കുന്നു.

Trending

To Top