ലിജോ- മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം ഉടന്‍! പേര് സസ്‌പെന്‍സായിരിക്കട്ടെയെന്ന് താരം!

ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകരില്‍ വലിയ ആവേശം തീര്‍ത്തിരിക്കുന്നത്. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ…

ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകരില്‍ വലിയ ആവേശം തീര്‍ത്തിരിക്കുന്നത്. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടില്‍ ആണെന്നും അത് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ താന്‍ ജോയിന്‍ ചെയ്യുമെന്നും മോഹന്‍ലാല്‍ അറിയി്ച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റ് കൂടി മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

ജനുവരി 10 ന് ചിത്രീകരണം തുടങ്ങാനാണ് തീരുമാനം, റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചുകൊണ്ടാണ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള വര്‍ക്കിന് ഒരു സൗഹൃദബന്ധത്തിന്റെ അടിത്തറ കൂടിയില്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ലിജോയുമായി വളരെ നാളത്തെ അടുപ്പമാണ്.. അദ്ദേഹത്തിന്റെ അച്ഛനും തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നു. ഇതുവരെ സിനിമയുടെ പേരോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല..

എന്നാലും ഈ സിനിമ വരുന്നതില്‍ സിനിമാ പ്രേമികള്‍ വളരെ ആകാംക്ഷയിലാണ്.. ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളോട് ഒന്നും മോഹന്‍ലാല്‍ പ്രതികരിച്ചില്ല.. സിനിമയുടെ പേര് അനൗണ്‍സ് ചെയ്‌തോ എന്ന് അഭിമുഖത്തില്‍ വെച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് റേഡിയോ ജോക്കികള്‍ മറുപടി പറഞ്ഞു.. ഉടനെ ഞാന്‍ ഇപ്പോള്‍ അറിയാതെ പറഞ്ഞ് പോയെനെ എന്നും എല്ലാം സസ്‌പെന്‍സായിരിക്കട്ടെ എന്നും മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്ന സിനിമ എന്നാണ് ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയെ കുറിച്ച് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.