Film News

ട്രെയിനില്‍ വെച്ച് ഭാര്യയ്ക്ക് നെയില്‍ പോളിഷ് ഇട്ടു നല്‍കി ഭര്‍ത്താവ്, ‘യഥാര്‍ത്ഥ പ്രണയം’ എന്ന് സോഷ്യല്‍ മീഡിയ

വിജയകരമായ ദാമ്പത്യത്തിന് മാന്ത്രിക ഗുളികകളൊന്നുമില്ല. സ്‌നേഹം, മനസ്സിലാക്കല്‍, വിശ്വാസം എന്നിവ ദമ്പതികള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഇന്റര്‍നെറ്റില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇത് ശരിയാണെന്ന് തെളിയിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇടുന്നത് കാണിക്കുന്നു.

ഒക്ടോബര്‍ 16 ന് ദിലീപ് സോളങ്കി പോസ്റ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ 1 ദശലക്ഷത്തിലധികം വ്യൂസ് നേടി. ട്രെയിനിലെ എസി കമ്പാര്‍ട്ടുമെന്റില്‍ മധ്യവയസ്‌കരായ ദമ്പതികള്‍ ഇരിക്കുന്നതാണ് വീഡിയോയില്‍. പച്ച നിറത്തിലുള്ള സാരി ധരിച്ച സ്ത്രീ, ഭര്‍ത്താവ് ഇരിക്കുന്ന ബര്‍ത്തില്‍ തന്റെ കാലുകള്‍ വെച്ചിട്ടുണ്ട്, അദ്ദേഹം ക്ഷമയോടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇടുന്നു.

 

View this post on Instagram

 

A post shared by Dilip solanki (@dlipsolnki)

വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ഇരുവരുടേയും സ്‌നേഹത്തെ പുകഴ്ത്തുന്നു. ഒരു ഉപയോക്താവ് കുറിച്ചു, ‘ഇന്നത്തെ ഇന്റര്‍നെറ്റിലെ ഏറ്റവും മനോഹരമായ വീഡിയോ.’ ‘ഇത്തരത്തിലുള്ള പ്രണയം 90 കളില്‍ മാത്രമേ സാധ്യമാകൂ, ഇപ്പോഴല്ല,’ മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു. ‘സ്‌നേഹത്തിന് പ്രായമില്ല,’ മൂന്നാമന്‍ കുറിച്ചു. നാലാമന്‍ കുറിച്ചു ‘എന്റെ 40-കളില്‍ ഞാന്‍ ആ സ്ത്രീയുടെ സ്ഥാനത്ത് ആയിരുന്നെങ്കില്‍ എന്ന് ആശംസിക്കുന്നു.’

Trending

To Top