നിവിന്‍ പോളിയുടെ ‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് കണ്ണൂരില്‍…

നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് കണ്ണൂരില്‍ എത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയായിരുന്നു. ലിജുവിനെ അറസ്റ്റ് ചെയ്തതോടെ സിനിമ ഷൂട്ടിങ് പകുതിക്ക് വെച്ച് മുടങ്ങിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് യുവതി പ്രതിയെ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിവിന്‍ പോളിക്ക് പുറമെ മഞ്ജു വാര്യര്‍, അതിഥി ബാലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ മാലൂര്‍ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.