‘അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി’ തങ്ങളുടെ ഓര്‍മ്മയില്‍ മോഹന്‍ലാല്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ജീവിതം മുഴുവന്‍ സമൂഹത്തിന് നന്മ ചെയ്യാനും മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി പ്രയത്‌നിച്ച ആത്മീയാചാര്യനാണ് പാണക്കാട് ഹൈദരലി തങ്ങളെന്ന് മോഹന്‍ലാല്‍…

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ജീവിതം മുഴുവന്‍ സമൂഹത്തിന് നന്മ ചെയ്യാനും മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി പ്രയത്‌നിച്ച ആത്മീയാചാര്യനാണ് പാണക്കാട് ഹൈദരലി തങ്ങളെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടുത്തകാലത്ത് അദ്ദേഹത്തെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി കണ്ട കാര്യവും മോഹന്‍ലാല്‍ ഓര്‍ത്തു.

മോഹന്‍ലാലിന്റെ പോസ്റ്റ് –

സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍. അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

https://www.facebook.com/ActorMohanlal/posts/526915598801710