പ്രേക്ഷകരെ ഞെട്ടിച്ച് രജീഷയും, വീണയും, ശ്രദ്ധ നേടി ലവിന്റെ കിടിലൻ ട്രെയ്‌ലർ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്.…

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും.നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

താരത്തിന്റെ പുതിയതായി വരാൻ ഇരിക്കുന്ന ചിത്രമാണ് ലവ് , രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ നിരവധി താരങ്ങൾ വേറെയുമുണ്ട്. യു.എ.ഇയിൽ ഒക്ടോബറിൽ റിലീസായ ചിത്രമാണ് ഇത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലവ്. ബ്ലാക്ക് ഹ്യൂമർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്.ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ ആണ് ഏറെ ശ്രദ്ധ നേടുന്നത്,  രജിഷയെയും ഷൈൻ ടോമിനെയും കൂടാതെ വീണ നന്ദകുമാറിനെയും സുധി കോപ്പയും ഗോകുലൻ എന്നിവരെ ടീസറിൽ കാണാൻ സാധിക്കും. കോവിഡ് പ്രതിസന്ധ്യകൾക്ക് ഇടയിൽ ഷൂട്ട് ചെയ്ത ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണ് ലവ്.റിലീസിന് തൊട്ടു മുമ്പായി ലവിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് സൂചനകള്‍. പ്രതീക്ഷ നല്‍കുന്നതാണ് ടീസര്‍. ഒരു മുറിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ജൂണ്‍ 22 മുതല്‍ ജൂലായ് 13 വരെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആഷിഖ് ഉസ്മാൻ നിർമാണം.