Connect with us

Hi, what are you looking for?

Film News

നിങ്ങൾ തമ്മിൽ ഡിവോഴ്സ് ആയോ എന്ന് പ്രേക്ഷകർ, മറുപടിയുമായി സ്വാതി

ഭ്രമണം എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സ്വാതി നിത്യാനന്ദ്, ഭ്രമണം പരമ്പര നിർത്തിയതിനു പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്ത ആയിരുന്നു താരത്തിന്റെ വിവാഹം, വളരെ രഹസ്യമായിട്ടായിരുന്നു താരം വിവാഹിതയായത്. സീരിയല്‍ ക്യാമറാമാനായി ജോലിചെയ്യുന്ന പ്രതീഷിനെയാണ് സ്വാതി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് സ്വാതിയുടെ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ സമയത്ത് രഹസ്യമായാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ പിന്നീട് സ്വാതിയുടെ വീട്ടുകാരും ഇവരെ അംഗീകരിച്ചിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് പ്രതീഷിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സ്വാതി പങ്കുവെച്ചത്. ഇതിനെല്ലാം നല്ല അംഗീകാരവും ലഭിച്ചിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. വ്‌ളോഗര്‍ കാര്‍ത്തിക്ക് സൂര്യയ്‌ക്കൊപ്പം വിവാഹ വേഷത്തില്‍ നില്‍ക്കുന്ന സ്വാതിയുടെ ചിത്രങ്ങള്‍  ആണ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ടത്, താരം രണ്ടാമത് വിവാഹം കഴിച്ചോ എന്നാണ് പ്രേക്ഷകർ ചോദിച്ചത്. ഇപ്പോൾ തന്റെ പ്രിയതമനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് എതിരിക്കുകയാണ് താരം.]

‘ഒത്തിരിയധികം സ്നേഹിക്കുന്നു. കെട്ടിയോന്‍ ഇഷ്ടം. ഞങ്ങളുടെ തിരക്കുകള്‍ കാരണം ഒരുമിച്ച് ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാന്‍ ഈ തിരക്കേറിയ ദിവസങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു. ഉടനെ മടങ്ങി വരണേ’. എന്നാണ് താരം തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തിരുന്ന സ്വാതി ഇടക്കാലത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കുറച്ചതോടെ ഭര്‍ത്താവ് എവിടെപ്പോയി, നിങ്ങള്‍ ഡിവോഴ്‌സായോ തുടങ്ങിയ ചോദ്യങ്ങളുമായി ചിലര്‍ എത്തിയിരുന്നു. ഇവർക്കുള്ള മറുപടി ആയിട്ടാണ് താരം ഈ ചിത്രം പങ്കുവെച്ചത്.

You May Also Like