ഒന്ന് ഉഷാറാക്ക് അല്‍ഫോണ്‍സേ..! ഗോള്‍ഡിന് കട്ട വെയ്റ്റിംഗ് എന്ന് മേജര്‍ രവിയും!!

പ്രേമം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് സിനിമകളാണ് പ്രഖ്യാപിച്ചത്. അതില്‍ ഓണത്തിന് റിലീസ് ഉണ്ടാകുമെന്ന് ആരാധകര്‍ വളരെ അധികം പ്രതീക്ഷിച്ച ചിത്രമാണ് ഗോള്‍ഡ്..എന്നാല്‍ സിനിമയുടെ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാകാനുള്ള കാരണം…

പ്രേമം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് സിനിമകളാണ് പ്രഖ്യാപിച്ചത്. അതില്‍ ഓണത്തിന് റിലീസ് ഉണ്ടാകുമെന്ന് ആരാധകര്‍ വളരെ അധികം പ്രതീക്ഷിച്ച ചിത്രമാണ് ഗോള്‍ഡ്..എന്നാല്‍ സിനിമയുടെ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാകാനുള്ള കാരണം റിലീസ് മാറ്റി വെയ്ക്കുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ മേജര്‍ രവിയും ഉണ്ടെന്ന് അറിയുകയാണ്.

അല്‍ഫോണ്‍സ് പുത്രന്‍ മുന്‍പ് പങ്കുവെച്ച ഗോള്‍ഡിന്റെ പോസ്റ്ററിന് അടിയിലാണ് സംവിധായകന്‍ കൂടിയായ മേജര്‍ രവി കമന്റുമായി എത്തിയത്. അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്റായി കുറിച്ചിരിക്കുന്നത്. സിനിമയുടെ റീലിസ് തീയതി മാറ്റിയ ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിന് അടിയിലും

ഗോള്‍ഡിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണ് സിനിമാ പ്രേമികള്‍ ചോദിക്കുന്നത്. വരുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം വിശദമായതും കൃത്യമായതുമായ മറുപടി അല്‍ഫോണ്‍സ് നല്‍കുന്നുണ്ട്. മലയാള സിനിമിയിലെ വലുതും ചെറുതുമായ ഒരുപാട് അഭിനേതാക്കള്‍ അണിനിരന്ന സിനിമയാണ് ഗോള്‍ഡ്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. പൃഥ്വിരാജ് , നയന്‍താര എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

പോസ്റ്ററുകളിലൂടെ മാത്രം ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.