എനിക്ക് അവസരം ചോദിക്കാന്‍ അറിയില്ല..! അടുത്തറിയുന്നവരോട് പോലും…! നിഖില വിമല്‍

കൊത്ത് എന്ന സിബി മലയില്‍ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി നിഖില വിമല്‍. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിഖില വിമല്‍ തുറന്ന് പറയുന്ന അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍…

കൊത്ത് എന്ന സിബി മലയില്‍ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി നിഖില വിമല്‍. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിഖില വിമല്‍ തുറന്ന് പറയുന്ന അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ചാന്‍സ് ചോദിക്കുന്നതിനെ കുറിച്ച്് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില. എനിക്ക് ചാന്‍സ് ചോദിക്കാന്‍ അറിയില്ലെന്നാണ് നിഖില വിമല്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്..

എനിക്ക് അങ്ങനെ ഒരാളുടെ അടുത്ത് ചോദിക്കാന്‍ അറിയില്ല.. ചിലപ്പോള്‍ കൂടെ സിനിമ ചെയ്ത വ്യക്തിയാണെങ്കില്‍ കൂടി അവരോട് അടുത്ത് സിനിമയില്‍ അവസരം ചോദിക്കാന്‍ എനിക്ക് അറിയില്ല.. അത് എങ്ങനെ ചോദിക്കും എന്നൊരു ബുദ്ധിമുട്ട് മനസ്സില്‍ ഉള്ള വ്യക്തിയാണ് താന്‍ എന്ന് നിഖില പറയുന്നു.

ചാന്‍സ് ചോദിക്കുന്നതിലെ ബുദ്ധിമുട്ട് അത് എനിക്ക് ഇപ്പോഴും ഉണ്ട്.. അത് എത്ര പരിചയമുള്ള വ്യക്തിയോട് ആണെങ്കില്‍ പോലും.. നിഖില പറയുന്നു. നിങ്ങളുടെ അടുത്ത് എനിക്ക് പറ്റിയ ക്യാരക്ടര്‍ ഉണ്ടോ എന്ന ചോദിക്കാന്‍ എനിക്ക് അറിയില്ല.. ചോദിക്കാന്‍ അറിയാത്തതാണ് എന്റെ പ്രശ്‌നം..

ഇനി ഞാന്‍ അങ്ങനെ ചോദിച്ചാല്‍ അവര് അത് എങ്ങനെയായിരിക്കും എടുക്കുക.. ഞാന്‍ ചോദിച്ചതിന്റെ പേരില്‍ ഒരു കഥാപാത്രം എനിക്ക് നല്‍കുന്നത് അവര്‍ക്കൊരു ബാധ്യത ആകുമോ എന്നെല്ലാം ഞാന്‍ ചിന്തിക്കുമെന്നും നിഖില പറയുന്നു.