Film News

തുടര്‍ അന്വേഷണത്തിന് സമയം അനുവദിക്കരുത്, സുനിയുടെ കത്തിലും അന്വേഷണം ആവശ്യമില്ല: നിര്‍ണ്ണായക നീക്കത്തിന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ കോടതി അനുവദിച്ച അന്വേഷണ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കത്തിന് ഒരുങ്ങി ദിലീപ്. കേസില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യത്തെ എതിര്‍ത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.

കേസില്‍ നിര്‍ണ്ണായകം ആയേക്കാവുന്ന പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കത്തിനെ പറ്റി അന്വേഷിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഭാര്യ കാവ്യ,സഹോദരന്‍ അനുപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് 3 മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.

കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വച്ചാകും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് 19 ാം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്യുന്നത് വീണ്ടും നീളുകയാണ്. കാവ്യയെ കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയതാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം. സാക്ഷിക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ച കാവ്യ ചോദ്യം ചെയ്യല്‍ തന്റെ സൗകര്യത്തിന് വേണമെന്ന നിലപാടിലാണ്. എന്നാല്‍ ഇത് അന്വേഷണ സംഘം അംഗീകരിക്കാതെ വന്നതോടെ ചോദ്യം ചെയ്യല്‍ നീളുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ സിനിമാ ലോകവും നടന്‍ ദിലീപിനെയും ഭാര്യയും നടിയുമായ കാവ്യയെയും വിമര്‍ശിക്കുമ്പോള്‍ ദിലീപിനെക്കുറിച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പോസിറ്റീവായി സംസാരിക്കുന്നതുകണ്ട് മൂക്കത്ത് വിരല്‍വെച്ച് വിമര്‍ശകര്‍.

എല്ലാവരും വിമര്‍ശിക്കുമ്പോള്‍ വിനീത് ദിലീപിനെ പിന്തുണയ്ക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. എന്നാല്‍ നടന്ന കാര്യങ്ങള്‍ അതേപോലെ പറയുന്നതിനും നല്ലതിനെ നല്ലത് എന്ന രീതിയില്‍ അംഗീകരിക്കുന്നതിനെയും വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുമ്പോഴാണ് വിനീത് ദിലീപിനെക്കുറിച്ച് പ്രതിപാതിച്ചത്. ഗായകനായി നടനായി, 30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം.

പക്ഷേ ഒരു നല്ല കഥകിട്ടി. ദിലീപേട്ടന്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെ 26-ാം വയസ്സില്‍ താന്‍ സിനിമ സംവിധാനം ചെയ്യുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ വിനീത് പറയുന്നു. 2010ലാണ് വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രം നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു.

Trending

To Top