Film News

ഇനി മണിക്കൂറുകള്‍ മാത്രം..! ബുര്‍ജ് ഖലീഫയില്‍ ആ മുഖം തെളിയും..!

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ ദ ബ്രെയിന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ വളരെ ആകാംക്ഷയോടെ ആണ് സ്വീകരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ട്രെയിലര്‍ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, ബുര്‍ജ് ഖലീഫയില്‍ പ്രമോ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മമ്മൂക്ക തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

പ്രദര്‍ശന സമയവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നാളെ രാത്രി 8.30, 9 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം. സംഭവം അറിഞ്ഞതോടെ വലിയ ആവേശത്തിലാണ് ആരാധകരും ഉള്ളത്. സേതുരാമയ്യരുടെ മുഖം ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ തെളിയുന്നത് കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സിനിമയുടെ അഞ്ചാം ഭാഗം എത്തുന്നു എന്ന പ്രഖ്യാപനം മുതല്‍ കാത്തിരിക്കുന്ന കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വലിയ സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍.

അതേസമയം, സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ മറ്റൊരു പ്രത്യേകത, മലയാള സിനിമയുടെ അമ്പിളിക്കലയായ ജഗതി ഈ സിനിമയിലൂടെ തിരിച്ചു വരുന്നു എന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കാണാനും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ്

പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ വീണ്ടും ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ന്‍. മെയ് ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

 

 

 

Trending

To Top