‘8 വര്‍ഷത്തിനിടെ 3000ത്തിലധികം പേര്‍ക്ക് മെയ്ക്കപ്പ് ചെയ്തിട്ടുണ്ട്’: 4 പീഡന പരാതികളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒടുവില്‍ പോലീസിന് മുമ്പില്‍ ഹാജരായി

മെയ്ക്കപ്പിങ്ങിന് ഇടെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന പരാതിയില്‍ ആരോപണ വിധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി കേസ് അന്വേഷണത്തോട് സഹകരിക്കുന്നതിന് ഇന്ന് മുതല്‍…

മെയ്ക്കപ്പിങ്ങിന് ഇടെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന പരാതിയില്‍ ആരോപണ വിധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി കേസ് അന്വേഷണത്തോട് സഹകരിക്കുന്നതിന് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന് അനീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അന്‍സാരിക്കെതിരെ യുവതികള്‍ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കേസെടുത്തത്. പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്.

നിലവില്‍ നാല് പീഡന പരാതികളാണ് അനീസിന് എതിരെ പോലീസിന് ലഭിച്ചത്. ഇതില്‍ ഒന്ന് വിദേശ വനിതായണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തനിക്ക് എതിരെ പരാതി നല്‍കിയ യുവതികളെ തനിക്ക് മുന്‍ പരിചയമില്ലെന്നാണ് അനീസ് പറയുന്നത്. 8 വര്‍ഷത്തിനിടെ താന്‍ 3000ല്‍ അധികം ആളുകള്‍കക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തിയത് തനിക്കൊപ്പം മുമ്പ് പഠിക്കാനെത്തിയ യുവതിയാണ്. പരാതിക്കാര്‍ക്ക് താന്‍ മെയ്ക്കപ്പ് ചെയ്ത് നല്‍കിയിട്ടുണ്ടോ എന്നുപോലും അറിയില്ല. തനക്ക് എതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇമെയിലായും മറ്റുമാണ് അനീസിന് എതിരെ യുവതികള്‍ പോലീസില്‍ പരാതി നല്‍കിയത്. ആദ്യ പരാതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ഒന്നിന് പുറകെ ഒന്നായി നാല് പരാതികള്‍ യുവാവിന് എതിരെ പോലീസിന് ലഭിക്കുന്നത്. പരാതിക്കാരില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി യെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, രണ്ടു ദിവസം മുന്‍പ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നാല് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതല്‍ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നു കോടതി