‘നബിയെന്നും, മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നും വേര്‍തിരിവ് ഇല്ല നിങ്ങള്‍ക്ക്’ മുസ്ലീം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പന്‍- വൈറലായി വീഡിയോ

മതത്തിന്റെ പേരില്‍ കൊല്ലും കൊലയും നടക്കുന്ന ഈ കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമായി മലബാറിലെ മുത്തപ്പന്റെ വീഡിയോ. മലബാര്‍ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹിക്കുന്ന…

മതത്തിന്റെ പേരില്‍ കൊല്ലും കൊലയും നടക്കുന്ന ഈ കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമായി മലബാറിലെ മുത്തപ്പന്റെ വീഡിയോ. മലബാര്‍ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മുന്നിലേക്ക് വരാതെ മാറി നിന്ന മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ… എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു മുത്തപ്പന്‍. സനി പെരുവണ്ണാന്‍ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ ഉള്ളത്. മുത്തപ്പന്‍ പറയുന്നത് കേട്ട് സ്ത്രീ വിതുമ്പുന്നതും വീഡിയോയില്‍ കാണാം. മതഭ്രാന്തന്മാര്‍ കാണാതെ പോകരുത് ഈ വീഡിയോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റ്.

https://www.facebook.com/jayan.mangad.7/posts/10226990103084370?__cft__[0]=AZUwiUDqatlB89ZzeHFMhQYuTcGdnLC4-dBuC74zSlykeZMX4obDMhGP2lT4hxkiMgB74Fvm38O1_1R9mjcvEWs2ZktFxVxuMdsWfZul7CQ7b5PFeIulgl-apUXjAwfa9yrHPnB6nt3A-STKizqJyCAO&__tn__=%2CO%2CP-R