Film News

മലൈക്കോട്ടൈ വാലിബന്‍’ സെറ്റിലെ വിരുന്ന്!!! ചിരിയോടെ ലാലേട്ടന്‍, പൊളിയ്ക്കുമെന്ന് ആരാധകര്‍

ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരേന്ത്യയില്‍ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ വാലിബന്‍ ടീമിന് ലിജോ നല്‍കിയ വിരുന്നാണ് വൈറലാകുന്നത്. ലിജോ എടുത്ത സെല്‍ഫി ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചിത്രത്തില്‍ ഉണ്ട്.

‘ലാലേട്ടന്‍ വേറെ ലെവല്‍’, ‘എല്ലാവരും അസ്സല്‍ ചിരിയാണെല്ലോ’, ‘ഓഹ് പൊളി സെല്‍ഫി’, എന്നിങ്ങനെ നീളുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രായമായ ബോക്‌സിംഗ് ചാമ്പ്യനായാണ് എത്തുന്നത്. രണ്ട് ഗെറ്റിപ്പിലാണ് താരം എത്തുന്നത്. ആദ്യ ലുക്കില്‍ നീണ്ട താടിയുള്ള കഥാപാത്രമാണ്. രണ്ടാമത്തെ ഗെറ്റപ്പിനായി മോഹന്‍ലാല്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.


സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 100 കോടി ബജറ്റിലാണ് ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നത്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷൂട്ടിംഗ് ഷെഡ്യൂള്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ യുകെയില്‍ വെച്ചാകും നടക്കുന്നത്.

Trending

To Top