‘പച്ചൈനിറമേ’… സാരിയില്‍ അതീവസുന്ദരിയായി മാളവിക ജയറാം!

നടന്‍ ജയറാമിന്റെ കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പാര്‍വ്വതിയുടേയും ജയറാമിന്റെയും അഭിനയപാത പിന്തുടര്‍ന്ന് മക്കളായ കാളിദാസും മാളവികയും ഇതിനോടകം അഭിനയ രംഗത്തുണ്ട്. മാളവിക ഇതുവരെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വീഡിയോ ആല്‍ബങ്ങളിലൂടെ താരം ആരാധകര്‍ക്ക് മുന്നില്‍…

നടന്‍ ജയറാമിന്റെ കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പാര്‍വ്വതിയുടേയും ജയറാമിന്റെയും അഭിനയപാത പിന്തുടര്‍ന്ന് മക്കളായ കാളിദാസും മാളവികയും ഇതിനോടകം അഭിനയ രംഗത്തുണ്ട്. മാളവിക ഇതുവരെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വീഡിയോ ആല്‍ബങ്ങളിലൂടെ താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

പച്ച നിറമുള്ള സാരിയില്‍ ചക്കി അതീവസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മാളവികയുടെ സാരിയിലുള്ള ഈ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തനിക്ക് ഈ മനോഹര ചിത്രങ്ങള്‍ എടുത്ത് നല്‍കിയതിന് ഫോട്ടോഗ്രാഫര്‍ക്കുള്ള നന്ദിയും താരപുത്രി അറിയിക്കുന്നുണ്ട്. മാളവിക എന്നാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് എന്ന് അറിയാന്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ അശോക് ശെല്‍വനൊപ്പം മാളവിക എത്തിയിരുന്നു. വളരെ അധികം ശ്രദ്ധ നേടിയ വീഡിയോ ഗാനം ആയിരുന്നു അത്.

മാളവിക തന്റെ അഭിനയ മികവ് തെളിയിച്ചതോടെ പെട്ടെന്ന് ഒരു സിനിമയുമായി വരൂ എന്നാണ് ആരാധകര്‍ താരത്തോടായി പറഞ്ഞത്. ഇപ്പോഴും എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്നും.. ഒരു കഥ കേള്‍ക്കാമോ മാം.. നിങ്ങള്‍ക്ക് പറ്റിയ ഒരു കഥ എന്റെ കൈയ്യിലുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് അടിയില്‍ പോലും കമന്റായി വരുന്നത്. ഇതിനോടകം പരസ്യചിത്രങ്ങളുടെയും ഭാഗമായ താരം, സിനിമയ്ക്ക് വേണ്ടി കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

നല്ല കഥാപാത്രം വന്നാല്‍ നായികയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മാളവിക എത്തും. സോഷ്യല്‍ മീഡിയയില്‍ തന്‌റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് എത്തുന്ന താരപുത്രിക്ക് ഇതിനോടകം തന്നെ നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്.