Connect with us

Hi, what are you looking for?

Film News

‘നിവിന് പഴയത് പോലെ ആളുകളെ തീയ്യറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലേ…?’

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങളായിരുന്നു പടവെട്ടും സാറ്റര്‍ഡേ നൈറ്റും. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് മികച്ച അഭിപ്രായങ്ങള്‍ നേടി. കഴിഞ്ഞ ദിവസം ഇറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പഴയതു പോലെ നിവിന്‍ പോളി ചിത്രങ്ങള്‍ തിയേറ്റര്‍ ഹിറ്റാവുന്നില്ലായെന്ന ഒരു പ്രേക്ഷകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘എന്താണ് നിവിന്‍ പോളി എന്ന ‘താരത്തിന്’ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു മെഹറൂഫ് യൂസഫിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

എന്താണ് നിവിന്‍ പോളി എന്ന ‘താരത്തിന്’ സംഭവിച്ചു കൊണ്ടിരിക്കുന്നത്…?? ??
നമുക്കറിയാം ഒരു കാലത്ത് ഇറങ്ങുന്ന പടമെല്ലാം ഹിറ്റ് അടിച്ചു കൊണ്ടിരുന്ന മനുഷ്യന്‍…നിവിന്‍ പോളി പടമാണോ എന്നാല്‍ ഹിറ്റ് ഉറപ്പാണ് ഫാമിലി കേറും എന്ന് പറഞ്ഞു കൊണ്ടിരുന്നു കാലത്ത് നിന്ന് ഇപ്പൊ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്…?? പൊസിറ്റിവ് റെസ്‌പോന്‍സ് കിട്ടിയ പടവെട്ട് ഡിസാസ്റ്റര്‍ ധാ ഇപ്പൊ ‘Saturday nights’ന് കൂടുതലും നെഗറ്റിവ് റെസ്‌പോന്‍സ് ആണ് കിട്ടുന്നത്…??
മറ്റൊരു യുവ നടനും കിട്ടാത്തത്ര വരവേല്‍പ്പ് കിട്ടിയ നടനാണ് നിവിന്‍..പ്രേമം ഇറങ്ങിയ ടൈമിലൊക്കെ നമ്മള്‍ കണ്ടതാണ്…പിന്നെ അങ്ങോട്ട് ഒരു വടക്കന്‍ സെല്‍ഫി,1983,ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം,തട്ടത്തിന്‍ മറയത്ത്..??

റിലീസ് ആയ ദിവസം തന്നെ വന്‍ ഡീ ഗ്രെഡിങ് കിട്ടിയ ആക്ഷന്‍ ഹീറോ ബിജു 125 ദിവസം തീയറ്ററില്‍ ഓടി സൂപ്പര്‍ ഹിറ്റായ പടമാണ്… ആ നടന്റെ ഇപ്പോഴത്തെ അവസ്ഥ ?? നിവിന് പഴയത് പോലെ ആളുകളെ തീയ്യറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലേ…?? ഇനി ‘താരം’ അതിലൂടെ തിരിച്ചു വരുമോ…??
റാമിന്റെ ‘ഏഴ് കടല്‍ ഏഴ് മലൈ’ പ്രതീക്ഷ ഉണ്ടെങ്കിലും ബോക്സ് ഓഫീസില്‍ കാര്യമായ ചലനമൊന്നുമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like