എ ആര്‍ റഹ്‌മാന്‍ മാജിക്ക്; മലയന്‍കുഞ്ഞി’ലെ മണ്ണും നിറഞ്ഞേ ഗാനം പുറത്തിറങ്ങി

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‌മാന്‍…

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. മണ്ണും നിറഞ്ഞേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്. അടുത്തിടെയാണ് ‘മലയാന്‍കുഞ്ഞി’ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് പുതിയ ചിത്രത്തിലും എന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. രജിഷാ വിജയന്‍ ആണ് മലയന്‍ കുഞ്ഞിലെ നായിക.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം.

പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.