ജയിലിൽ 41 ദിവസം കിടന്നതിൽ തെല്ലും കുറ്റബോധമില്ലെന്ന് ശാലു മേനോൻ: ആ ശീലം കിട്ടിയത് ജയിലിൽ നിന്ന്…

ഒരു കാലത്ത് മാധ്യമങ്ങൾ സദാ പിന്തുടർന്നിരുന്ന പേരുകളിൽ ഒന്നായിരുന്നു ശാലു മേനോൻ. സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയ താരത്തിന് ഒരു കാലത്ത് ജയിലിലും കിടക്കേണ്ടി വന്നു. തന്റെ അതുവരെ ഉണ്ടായിരുന്ന ജീവിതത്തെ…

ഒരു കാലത്ത് മാധ്യമങ്ങൾ സദാ പിന്തുടർന്നിരുന്ന പേരുകളിൽ ഒന്നായിരുന്നു ശാലു മേനോൻ. സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയ താരത്തിന് ഒരു കാലത്ത് ജയിലിലും കിടക്കേണ്ടി വന്നു.

തന്റെ അതുവരെ ഉണ്ടായിരുന്ന ജീവിതത്തെ മാറ്റി എഴുതിയത് ജയിൽ ജീവിതം ആയിരുന്നു എന്നാണ് ശാലു പറയുന്നത്. അഭിനയം നിര്‍ത്തിയിട്ടൊന്നുമില്ല. നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഇപ്പോള്‍ അഭിനയിക്കാന്‍ ഓടിയാല്‍ ഡേറ്റ് ക്ലാഷാകും. അതുകൊണ്ട് തന്നെ സീരിയലിലും സിനിമയിലുമൊന്നും അഭിനയിക്കാന്‍ പറ്റുന്നില്ല. ഒരുപാട് വിളികള്‍ വരുന്നുണ്ട്. എന്നാല്‍, പ്രാധാന്യം നല്‍കുന്നത് ഇപ്പോള്‍ നൃത്തത്തിനാണ്. നൃത്തപരിപാടികള്‍ക്ക് ഒരു ഗ്യാപ്പ് കിട്ടിയാല്‍ ഉറപ്പായും അഭിനയ രംഗത്തേയ്ക്ക് മടങ്ങി വരിക തന്നെ ചെയ്യും.

എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം സമയ ദോഷം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ പ്രായത്തിലുള്ള ഒരാള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതെല്ലാം ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു. കലാകാരിയായതുകൊണ്ടു തന്നെ പ്രതിസന്ധികള്‍ പുത്തരിയല്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സെലിബ്രിറ്റിയാണ് ശാലു മേനോന്‍. പിന്നീടിങ്ങോട്ട് സിനിമകളിലും സീരിയലുകളിലും കാണാതായതോടെ താരം അജ്ഞാത വാസത്തിലാണെന്നായിരുന്നു സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍.

ആ തിക്താനുഭവത്തിന് പിന്നാലെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ നടിയുടെ
ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് .

നടിയുടെ വാക്കുകൾ ഇങ്ങനെ :

അന്നുവരെ സിനിമയിൽ മാത്രം ജയിൽ ജീവിതം കണ്ടിട്ടുള്ള ഞാൻ ആദ്യമായി 41 ജയിലിൽ കിടന്നു. പലരെയും കണ്ടു. തന്റെ ജീവിതത്തിൽ ഒരു പുതുക്കി പണിയൽ നടന്നത് ആ ജയിൽ ജീവിതത്തിൽ കൂടി ആണ്.

ഒരുപോലെ എല്ലാ മതത്തിലും വിശ്വസിക്കാനുള്ള ശീലം ഉണ്ടായതും ജീവിതത്തിൽ തനിക്ക് അത് പ്രചോദനം ആയതും ആ ജയിൽ ജീവിതമാണ്. അതുകൊണ്ടുതന്നെ അവിടെനിന്നും പുറത്തു വന്നപ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നഷ്ടങ്ങൾ എല്ലാം തിരിച്ചു പിടിക്കണം.

പുറത്തിറങ്ങി അടുത്ത ദിവസം തന്നെ നൃത്തത്തിലേക്ക് കടന്നു. ക്ലാസുകൾ വീണ്ടും തുടങ്ങി. പ്രോഗ്രാമുകൾ ചെയ്തു. ഞാൻ തെറ്റ് ചെയ്തട്ടില്ല പിന്നെ ഞാൻ എന്തിന് വിഷമിക്കണമെന്നും ശാലു മേനോൻ ചോദിക്കുന്നു. ജീവിതത്തിൽ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് കടന്നു വന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ കാര്യങ്ങളിലൊന്നും വിഷമം തോന്നിയിട്ടില്ലെന്നും താരം എടുത്തു പറയുന്നുണ്ട്.

എല്ലാവരേയും വിശ്വസിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു എനിക്ക്. ആരെന്തു പറഞ്ഞാലും ഞാന്‍ വിശ്വസിക്കുമായിരുന്നു. അങ്ങനെയാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള അബദ്ധങ്ങള്‍ ഏറെയും. ഇപ്പോള്‍ ആ സ്വഭാവത്തിന് നല്ല മാറ്റം വന്നിട്ടുണ്ട്. നല്ല ധൈര്യമാണ് ഇപ്പോള്‍. അമ്മയും മുത്തശ്ശിയുമായിരുന്നു വിഷമ ഘട്ടങ്ങളില്‍ പിന്തുണയേകിയതെന്നും ശാലു പറയുന്നു.