അച്ഛൻ മെ​ഗാസ്റ്റാറായി പോയില്ലേ… എന്ത് ചെയ്യാം! ദുൽഖർ ചിത്രത്തെയും കടന്ന് ജോർജ് മാർട്ടിനും സ്ക്വാഡും; വമ്പൻ റെക്കോർഡ്

പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതി ചേർത്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ദൃശ്യത്തെ വരെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ പട്ടികയിലേക്ക് വളരെ മുമ്പ് തന്നെ ചിത്രം എത്തിയിരുന്നു. ഇപ്പോൾ മലയാളത്തിലെ…

പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതി ചേർത്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ദൃശ്യത്തെ വരെ പിന്നിലാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ പട്ടികയിലേക്ക് വളരെ മുമ്പ് തന്നെ ചിത്രം എത്തിയിരുന്നു. ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റിൽ ദുൽഖർ സൽമാൻറെ കുറുപ്പിനെയും മറികടന്നിരിക്കുകയാണ്. സകല കളക്ഷൻ റെക്കോർഡുകളും മറികടന്നാണ് ജോർജ് മാർട്ടിനും സ്ക്വാഡും കുതിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജിൻറെ സംവിധാനത്തിൽ എത്തിയ ചിത്രം സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തിയത്.

ഹൈപ്പില്ലാതെ എത്തിയ ചിത്രം അതിവേ​ഗം പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയായിരുന്നു. പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ നിലവിൽ ആറാം സ്ഥാനത്താണ് ചിത്രം ഉള്ളത്. രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ണൂർ സ്ക്വാഡിന് പിന്നിലേക്ക് പോയിട്ടുണ്ട്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് 2018 ആണ്. പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളാണ് തൊട്ട് പിന്നാലെയുള്ളത്.

ഓണം റിലീസ് ആയെത്തി കൈയടി വാങ്ങിയ ആർഡിഎക്സ് ആണ് ഇപ്പോൾ കണ്ണൂർ സ്ക്വാഡിന് മുന്നിലായി നിൽക്കുന്നുത്. കാസർ​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യതിന് പിന്നാലെ അതിർത്തികൾ താണ്ടി അന്വേഷണം നടത്തുന്ന കണ്ണൂർ സ്കാഡിന്റെ കഥ ലിസ്റ്റിൽ കൂടുതൽ മുന്നലേക്ക് എത്തുമോയെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അഞ്ചാം വാരത്തിൽ കേരളത്തിൽ ചിത്രത്തിന് 130 ൽ അധികം സ്ക്രീനുകളിൽ കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുന്നുണ്ട്.