നമ്മൾ കൂട്ടുകാരെ വിളിക്കുന്നത് ഒന്നും ആഗ്രഹിച്ചുകൊണ്ടല്ലല്ലോ! ജയറാം എന്നിൽ നിന്നും അകന്നത് ആ ഒരു കാരണം മാത്രം, രാജസേനൻ 

നിരവധി മലയാള സിനിമകൾ ചെയ്യ്ത ഒരു കൂട്ടുകെട്ട് ആയിരുന്നു ജയറാം, രാജസേനൻ കൂട്ടുകെട്ട്, എന്നാൽ ഒരു സമയത്തു ഈ ഒരു കൂട്ടുകെട്ട് അവസാനിക്കുകയും ചെയ്യ്തു, എന്നാൽ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം രാജസേനനോ, ജയറാമോ…

നിരവധി മലയാള സിനിമകൾ ചെയ്യ്ത ഒരു കൂട്ടുകെട്ട് ആയിരുന്നു ജയറാം, രാജസേനൻ കൂട്ടുകെട്ട്, എന്നാൽ ഒരു സമയത്തു ഈ ഒരു കൂട്ടുകെട്ട് അവസാനിക്കുകയും ചെയ്യ്തു, എന്നാൽ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം രാജസേനനോ, ജയറാമോ ഇതുവരെയും പറഞ്ഞിട്ടില്ല, എന്നാൽ ഇപ്പോൾ രാജസേനൻ ജയറാമുമായുള്ള പിണക്കത്തിന്റെ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്, അകന്നത് എന്തുകൊണ്ടാണെന്ന് എനിക്കും, പുള്ളിക്കും അറിയില്ല, പക്ഷെ ജയറാമിന് എന്നോടൊരു പിണക്കമുണ്ട് രാജസേനൻ പറയുന്നു

ആരെങ്കിലും കോമ്പ്രമൈസ് ചെയ്യുകയാണെങ്കിൽ പിണങ്ങിയ കാരണം എന്തെന്ന് അറിയണം, സാധാരണ ഒരു പിണക്കമുണ്ടെങ്കിൽ അതിനെ വഴക്കിടണം, എന്നാൽ ഞാനും ജയറാമും വഴക്കിടാതെയാണ് പിണങ്ങിയത്,  എന്നാൽ പിണക്കത്തിനെ ഒരു കാരണമേ ഞാൻ നോക്കിയിട്ടുള്ളു, നമ്മൾ കൂട്ടുകാരെ വിളിക്കുന്നത് ഒന്നും ആഗ്രഹിച്ചിട്ടല്ലല്ലോ, എന്നാൽ ഞാൻ വിളിക്കുന്ന ഫോൺ കാളുകൾ ജയറാമിനെ എന്തോ ബുദ്ധിമുട്ട് പോലെയായിരുന്നു

ഞാൻ ജയറാമിനെ വിളിക്കുമ്പോൾ എന്തോ ഡേറ്റ് ചോദിക്കാൻ വേണ്ടിയാണന്നുള്ള ചിന്തയാണ് ജയറാമിന്, ഞാൻ വിളിക്കുമ്പോൾ ജയറാം പറയും മറ്റൊരു ഷൂട്ടിങ് തിരക്കിലാണ്, അല്ലെങ്കിൽ കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്‌യും , ചിലപ്പോൾ എന്റെ ഈ  ഫോൺ വിളി ആയിരിക്കും ജയറാമിന്റെ പ്രശ്നം അതായിരിക്കും ഈ പിണക്കവും   രാജസേനൻ പറയുന്നു, മുൻപ് തന്നെ രണ്ടു മണിക്കൂർ കണ്ടില്ലെങ്കിൽ ഫോൺ വിളിച്ചു അന്വേഷിക്കുന്ന ജയറാം പിന്നീട് എന്റെ ഫോൺ കാളുകൾ പോലും എടുക്കാതെ ആയി രാജസേനൻ പറയുന്നു