Film News

ചിത്രത്തിൽ ഷൈൻ എന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തി , മംമ്ത മോഹൻദാസ് 

പ്രേക്ഷക പ്രിയങ്കരിയായ നടി മംമ്ത മോഹൻ ദാസ് ഇപ്പോൾ ഒരു ഇടവേളക്കു ശേഷം ലൈവ് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്.ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, പ്രിയ വാര്യർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു, ചിത്രത്തിൽ  ഷൈൻ തന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തി എന്ന് തുറന്നു പറയുകയാണ് താരം. അതും ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ.

ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ മമത ഇംഗ്ളീഷിൽ സംസാരിക്കുമ്പോൾ അത് മലയാളത്തിൽ ഒന്നും പറയാൻ ആയിരുന്നു ഷൈൻ പറഞ്ഞത്. ഷൈൻ ഒരു സർപ്രൈസ് പാക്കേജ് ആണ്, ഒന്നും പറയാൻ ഇല്ല , ശരിക്കും ഷൈനിന്റെ ഈ ചിത്രത്തിലെ അഭിനയം എന്നെ വളരെയധികം അത്ഭുതപെടുത്തിയിരുന്നു. ആദ്യമായി ഒന്നിച്ചു ഒരു രംഗം ചെയ്യ്തപോൾ വളരെ ബുദ്ധിമുട്ടായി തോന്നി. ആ സീൻ വലിയ ഒരു സംഭവം ആയിരുന്നു.

അതിൽ ചെറിയ ഒരു ആശങ്കയും ഉണ്ടായിരുന്നു, എന്നാൽ ഒരു ആശങ്കയും ഇല്ലാത്ത രീതിയിൽ ആയിരുന്നു ഷൈനിന്റെ സിനിമയിലെ പ്രകടനം മംമ്ത പറയുന്നു, മമ്തയെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന്  ആഗ്രഹം ഉണ്ടായിരുന്നു അതും സാധിച്ചു എന്നാണ് അൽഫോൺ ജോസഫ് പറഞ്ഞത്, ഈ സിനിമയിൽ ഒന്നിച്ചു എല്ലാവരുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും നടി പറയുന്നു.

Trending

To Top