മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ. ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മംമ്തയ്ക്കായി. അഭിനയത്തിലും ജീവിതത്തിലും പല പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു മുന്നേറി വന്ന നടി കൂടിയാണ് മംമ്ത. കാന്‍സര്‍ വില്ലനായി വന്നുവെങ്കിലും മംമ്തയുടെ തിരിച്ചുവരവ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു. താരത്തിന്റ ചില തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയിതാ മംമ്തയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ല, ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും താന്‍ എല്ലാ കാര്യങ്ങളുടെയും ഇരുവശങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ആളാണെന്നുമാണ് മംമ്ത പറഞ്ഞത്. കൂട്ടത്തില്‍ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ല കാര്യമാണ്’ എന്നും മംമ്ത വ്യക്തമാക്കിയിരുന്നു.