വിഷപാമ്പിന്റെ കടിയേറ്റ് യുപി സ്വദേശിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പാമ്പിനെ പിടിക്കുന്നതില്‍ പ്രശസ്തനായ ദേവേന്ദ്ര മിശ്ര എന്നയാളാണ് പാമ്പ് കടിയേറ്റ് മരിച്ചത്. തന്റെ ഗ്രാമത്തിലെ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ആണ് ഇയാള്‍ പാമ്പിനെ പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പിനെ രക്ഷിച്ച ശേഷം കഴുത്തില്‍ ചുറ്റി പാമ്പുമായി മിശ്ര ഗ്രാമം ചുറ്റിനടന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍, ഇയാള്‍ ഒരു വടിയുടെ സഹായത്തോടെ പാമ്പിനെ പിടിക്കുന്നത് കാണാം. ഏകദേശം രണ്ട് മണിക്കൂറിലേറെ ഇയാള്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. വീഡിയോയില്‍ ഇയാള്‍ പാമ്പിനെ ഒരു കുട്ടിയുടെ കഴുത്തില്‍ ഇടുന്നതും കാണാം.
പാമ്പിനെ പിടികൂടി ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മിശ്രയ്ക്ക് പാമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് പാമ്പുകടിയേറ്റതിന് ആശുപത്രിയില്‍ പോകാതെ വിവിധ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിച്ചതായി ചില ഗ്രാമീണര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ വീട്ടില്‍ വച്ച് മരിച്ചു.