പാത്രം കഴുകണ സ്‌ക്രബ്ബര്‍ ഉപയോഗിച്ച് ഫ്രഞ്ച് ടോസ്റ്റ്; മകന്‍ അമ്മയ്ക്ക് കൊടുത്ത പണി- വീഡിയോ

പ്രാങ്ക് വീഡിയോകള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്. ഒരു മകന്‍ അമ്മയ്ക്ക് നല്‍കിയ പ്രാങ്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ അടുത്ത് ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്,…

പ്രാങ്ക് വീഡിയോകള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്. ഒരു മകന്‍ അമ്മയ്ക്ക് നല്‍കിയ പ്രാങ്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ അടുത്ത് ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്, ചിലപ്പോള്‍ നല്ല തല്ലു കിട്ടുമായിരിക്കും.

നംദി അനുനോബി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ അവന്‍ ഒരു ഡിഷ് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് ഫ്രഞ്ച് ടോസ്റ്റ് ഉണ്ടാക്കുന്നത് കാണിക്കുന്നു. സ്‌ക്രബ്ബര്‍ ഒരു മുട്ട പൊട്ടിച്ചതില്‍ മുക്കി ഫ്രെഞ്ച് ടോസ്റ്റ് പോലെ ഡീപ് ഫ്രൈ ചെയ്താണ് ആരംഭിക്കുന്നത്. അതിനുശേഷം അവന്‍ സ്‌ക്രബ്ബര്‍ ഒരു പ്ലേറ്റില്‍ വിളമ്പുന്നു.

അമ്മ വ്യാജ വിഭവം കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ ഒന്ന് കടിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഇതു മനസിലായതോടെ വായില്‍ വന്ന ചീത്ത പറയുകയും ചെയ്യുന്നുണ്ട്.

” ഞാന്‍ ഇത് ചെയ്തതായി അവള്‍ക്കറിയില്ല. ആരെങ്കിലും നിങ്ങളോട് ഇത് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.