വെറും 1.26 സെക്കന്‍ഡ് മാത്രം! റുബിക്‌സ് ക്യൂബ് പരിഹരിച്ച് യുവാവ്, കൈയ്യടി

റൂബിക്സ് ക്യൂബ് ബുദ്ധിയുപയോഗിക്കേണ്ട ഗെയ്മാണ്. ചിലര്‍ക്ക് വളരെ സിമ്പിളാണ്. ചിലര്‍ക്ക് ബുദ്ധിമുട്ടേറിയതുമാണ്. പക്ഷെ റുബിക്‌സ് ക്യൂബ് പരിഹരിക്കുക എന്നത് നിസ്സാര കാര്യമല്ല എന്നത് വാസ്തവം. അതുകൊണ്ട് തന്നെയാണ് റുബിക്‌സ് ക്യൂബ് പരിഹരിക്കുന്നവര്‍ ശ്രദ്ധേയമാകുന്നത്. വെറും…

റൂബിക്സ് ക്യൂബ് ബുദ്ധിയുപയോഗിക്കേണ്ട ഗെയ്മാണ്. ചിലര്‍ക്ക് വളരെ സിമ്പിളാണ്. ചിലര്‍ക്ക് ബുദ്ധിമുട്ടേറിയതുമാണ്. പക്ഷെ റുബിക്‌സ് ക്യൂബ് പരിഹരിക്കുക എന്നത് നിസ്സാര കാര്യമല്ല എന്നത് വാസ്തവം. അതുകൊണ്ട് തന്നെയാണ് റുബിക്‌സ് ക്യൂബ് പരിഹരിക്കുന്നവര്‍ ശ്രദ്ധേയമാകുന്നത്.

വെറും 1.26 സെക്കന്‍ഡ് കൊണ്ട് റുബിക്‌സ് ക്യൂബ് പരിഹരിക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അവിശ്വസനീയം ഈ വീഡിയോ എന്നാണ് കണ്ടവര്‍ പറയുന്നത്.

ഹൈഡ് എന്ന വ്യക്തിയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘റൂബിക്സ് ക്യൂബ് വേള്‍ഡ് റെക്കോര്‍ഡ് 1.26 സെക്കന്‍ഡ്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് നിമിഷങ്ങള്‍ക്കകം ഷെയര്‍ ചെയ്തത്.

വീഡിയോയില്‍ ഹൈഡ് ഒരു കസേരയില്‍ ഇരിക്കുകയാണ്. ഒരു റൂബിക്‌സ് ക്യൂബ് മുന്നിലുള്ള ഒരു പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മറ്റൊരാള്‍ പെട്ടി നീക്കം ചെയ്യുമ്പോള്‍ ഹൈഡ് റൂബിക്സ് ക്യൂബ് എടുത്ത് നിമിഷ നേരം കൊണ്ട് റുബിക്‌സ് ക്യൂബ് പരിഹരിക്കുന്നു. ടൈമര്‍ അനുസരിച്ച് റൂബിക്‌സ് ക്യൂബ് 1.26 സെക്കന്‍ഡില്‍ പരിഹരിക്കപ്പെട്ടു. എന്തായാലും യുവാവിന് നിറഞ്ഞ അഭിനന്ദനമാണ് സൈബര്‍ ലോകത്ത് നിന്ന് ലഭിക്കുന്നത്.