Connect with us

Hi, what are you looking for?

Film News

പ്രതീക്ഷകള്‍ ഉയരത്തിലാവട്ടെ, അതിന്റെ നൂറു മടങ്ങ് തിരിച്ചു തരും ഈ സിനിമ!!

അങ്ങനെ നാളുകള്‍ക്ക് ശേഷം ഒരു കമല്‍ ഹാസന്‍ സിനിമ തീയറ്ററില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ആ സന്തോഷം സിനിമയുടെ ആഘോഷമായി മാറുകയാണ്. തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പ്രദര്‍ശനം തുടരുകയാണ് വിക്രം സിനിമ. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു വിക്രം. സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നതിനൊപ്പം ഇപ്പോഴിതാ ഒരു ഫാന്‍ ബോയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

രാഗീത് ആര്‍ ബാലന്‍ ആണ് വിക്രം സിനിമയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ വാക്കുകളില്‍ തന്നെ ഈ സിനിമ എത്രത്തോളം മികവ് പുലര്‍ത്തി എന്ന് അദ്ദേഹം മറ്റുള്ളവര്‍ക്ക് വ്യക്തമാക്കി തരുന്നു. ലോഗേഷ് കനകരാജ് എന്ന എഴുത്തുകാരനും ടെക്നീഷ്യനും അയാളുടെ റേഞ്ച് എന്താണെന്ന് കാട്ടി തന്ന സിനിമയാണ് വിക്രം എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു ഫാന്‍ ബോയ് അയാള്‍ക്കേറെയിഷ്ടപ്പെട്ട താരത്തെ സ്‌ക്രീനില്‍ കണ്ടു ആസ്വദിച്ച സിനിമയാണ് വിക്രം… എന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

മൂന്ന് മണിക്കൂര്‍ അടുപ്പിച്ചുള്ള സിനിമയിലെ ഓരോ സീനും ഒന്നിനൊന്ന് മെച്ചമായിരുന്നു എന്നും ആദ്യ അവസാനം സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ പറ്റാത്ത രണ്ടു മണിക്കൂര്‍ അന്‍പതി മൂന്ന് മിനിറ്റ് കൊണ്ട് ഓരോ സീനിലും ഓരോ ഷോട്ടിലും കാണുന്ന പ്രേക്ഷകനെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന സിനിമയാണ് വിക്രം എന്നും കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് തന്നെ എത്ര വലുതായി പ്രതീക്ഷിച്ച് പോയാലും ഈ സിനിമ അതിന്റെ നൂറു മടങ്ങ് പ്രേക്ഷകര്‍ക്ക് തിരിച്ച് നല്‍കും എന്ന് ഉറപ്പുള്ള സിനിമയാണ് ഇതെന്നും പറയുന്നു.

സിനിമയുടെ സാങ്കേതിക മേഖലകളേയും കുറിപ്പില്‍ പ്രശംസിച്ച് പറയുന്നുണ്ട്. .എഡിറ്റിങ്, സൗണ്ട് ഡിസൈന്‍, ആക്ഷന്‍ കൊറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാ മേഖലകളിലും മികവുപുലര്‍ത്തുന്ന സിനിമയാണിതെന്നും പ്രിയപ്പെട്ട താരനിര ഒന്നിച്ച ചിത്രമായതിനാല്‍ തന്നെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ലഭിക്കുന്ന തീയറ്റര്‍ അനുഭവം വളരെ വലുതാണെന്നും കുറിപ്പില്‍ പറയുന്നു.

You May Also Like