Film News

അമ്മായിയമ്മയോട് മലയാളത്തില്‍ സംസാരിക്കുന്ന ആഫ്രിക്കന്‍- അമേരിക്കക്കാരന്‍; വീഡിയോ

Published by
Gargi

നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതൊരു മികച്ച കാര്യമല്ലേ? മലയാളത്തില്‍ വിവാഹ പ്രതിജ്ഞ പറഞ്ഞ ആഫ്രിക്കന്‍-അമേരിക്കക്കാരനെ ഓര്‍ക്കുന്നുണ്ടോ? ഇപ്പോഴിതാ അമ്മായിയമ്മയോട് മലയാളത്തില്‍ സംസാരിക്കുന്ന മറ്റൊരു വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.

ഇപ്പോള്‍ വൈറലായ വീഡിയോ ജെനോവ ജൂലിയന്‍ പ്രയര്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. അവരുടെ ഭര്‍ത്താവ് ഡെന്‍സല്‍ അമ്മായിയമ്മയോട് മലയാളത്തില്‍ സംസാരിക്കുന്നത് കാണാം. പ്രഭാതഭക്ഷണത്തെക്കുറിച്ചും ഉപ്പുമാവ് കഴിക്കാന്‍ തയ്യാറാണെന്നും അവര്‍ സംസാരിക്കുന്നത് കാണാം. ഡെന്‍സലിന്റെ അമ്മായിയമ്മ അവനോട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍, അവന്‍ ഓരോ വാക്കും മനസിലാക്കാന്‍ ശ്രമിക്കുന്നു.

ഒടുവില്‍ എല്ലാറ്റിന്റെയും അര്‍ത്ഥം മനസ്സിലായപ്പോള്‍ അമ്മായിയമ്മയും ജെനോവയും അവനെ പ്രോത്സാഹിപ്പിക്കുന്നത് കേള്‍ക്കാം. ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോ 3.3 ദശലക്ഷം വ്യൂസ് നേടി. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.