Film News

ഞാന്‍ വീട്ടില്‍ നിന്നും പുറത്തായി’ ഗയ്‌സ് !! ശരണ്യയുടെ ഭര്‍ത്താവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ശരണ്യ ആനന്ദ്. സീരിയലുകളിലെ വില്ലത്തിയാണ് ശരണ്യ. ഏറെ ആരാധകരുള്ള താരമാണ് നടി. സിനിമയിലും ശ്രദ്ധേയയായ നടിയാണ്, പക്ഷേ കൂടുതല്‍ പ്രശസ്തിയായത് മിനിസ്‌ക്രീനിലൂടെയാണ്.ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളില്‍ ശരണ്യ മുന്‍പ് അഭിനയിച്ചത്. പക്ഷെ കരിയറില്‍ പ്രശസ്തയായത് കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രമാണ്.

നടി മാത്രമല്ല മികച്ച ഡാന്‍സറുമാണ് ശരണ്യയും ഭര്‍ത്താവ് മനേഷും. ഏഷ്യാനെറ്റിലെ
ഡാന്‍സ് ഡാന്‍സ് ഷോയിലെ ശ്രദ്ധേയയായ മത്സരാര്‍ഥികളായിരുന്നു ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും മനേഷും. ഇപ്പോഴിതാ മനേഷ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

ശരണ്യ ഒരു ഫോണ്‍ കോളില്‍ സംസാരിക്കുന്നതാണ് കാണിക്കുന്നത്. പിന്നീട് എഴുതി കാണിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. ‘ആരാണ് ശരണ്യ എന്ന ചോദ്യത്തില്‍ നിന്ന് എന്റെ കുടുംബം എത്തിനില്‍ക്കുന്നത്, അവള്‍ ഞങ്ങളുടെ എല്ലാമാണ്, അവള്‍ സുരക്ഷിതയായി എത്തിയോ? അവളെ കിട്ടിയ നീയൊരു ഭാഗ്യവാനാണ്, അവളെ ബുദ്ധിമുട്ടിക്കരുത്, നീയെന്തിനാ അവളുമായി വഴക്കിടുന്നത്? അവള്‍ എന്ന് തിരിച്ച് വരും? എന്നീ ചോദ്യങ്ങളാണ് വീഡിയോയിലുള്ളത്. ഞാന്‍ വീട്ടില്‍ നിന്നും പുറത്തായി’ ഗയ്‌സ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് മനേഷും ശരണ്യയും വിവാഹിതരായത്. ബിസിനസുകാരനാണ് മനേഷ്.

Trending

To Top